ആദായനികുതി പരിഷ്കരിച്ച ഫോറങ്ങള്‍ പുറത്തുവിട്ടു
ദില്ലി: ആദായനികുതി ഫോമുകള്‍ ജനുവരിയില്‍ തന്നെ പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തുവിട്ടു. സാധാരണ ഏപ്രിലിലാണ് ഓരോ വര്‍ഷവും പരിഷ്കരിച്ച ഫോമുകള്‍ പുറത്തുവിടാറുള്ളത്. ഐടിആര്‍-1,ഐടിആര്‍-4 എന്നി ഫോമുകളാണ് പുറത്തുവിട്ടത്. പരിഷ്കരിച്ച ഫോമില്‍ വിദേശ യാത്രയുടെയും പാസ്പോര്‍ട്ടിന്റെയും വിവരങ്ങള്‍ നല്‍കണം. വസ്തുവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉള്‍പ്പെടുത്തണം. ഭൂമിയില്‍ കൂട്ടായ ഉടമസ്ഥതയാണെങ്കില് വ്യക്തികള്‍ ഐടിആര്‍-1,ഐടിആര്‍ -4 എന്നിവ നല്‍കേണ്ടതില്ല.ഒരു കോടി രൂപയിലധികം ബാങ്കില്‍ നിക്ഷേപമുണ്ടെങ്കില്‍ ഐടിആര്‍ -1 ഫോമല്ല നല്‍കേണ്ടത്.
വിദേശയാത്രയ്ക്കുള്ള രണ്ട് ലക്ഷം രൂപയില്‍ അധികം ചെലവഴിച്ചിട്ടുള്ളവരും വര്‍ഷം ഒരു വര്‍ഷം രൂപ വൈദ്യുതി ബില്ലടച്ചിട്ടുള്ളവര്‍ക്കും ഐടിആര്‍ -1 അല്ല ബാധികം. പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഐടിആര്‍ -4 ഫോമില്‍ അതിന്റെ വിവരങ്ങള്‍ നല്‍കണം. രണ്ട് ലക്ഷത്തില്‍പരം രൂപ ചെലവഴിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കില്‍ ചെലവഴിച്ച തുകയുടെ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ നല്‍കേണ്ടി വരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍