News

രാജ്യത്തെ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 4 കോടി രൂപ കവിഞ്ഞു

ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ എസ്‌ഐപി നിക്ഷേപം വഴി വരുന്ന ആസ്തികളുടെ മൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആക്ടീവ് എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 4 കോടി കവിഞ്ഞിരിക്കുന്നു. ജൂണില്‍ മാത്രമായി എസ്‌ഐപി രൂപത്തില്‍ വന്ന ഫണ്ടുകളുടെ മൂല്യം 9165 കോടി രൂപയാണ്. വിപണിയുടെ ആകെ മൂല്യത്തില്‍ 4.84 ലക്ഷം കോടി രൂപ എസ്‌ഐപികളിലൂടെ മാത്രം സ്വരൂപിക്കപ്പെട്ടതാണെന്നാണ് കണക്ക്.

നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്ന മറ്റേത് ആസ്തി വിഭാഗങ്ങളെയും അപേക്ഷിച്ച് തനതായ റിസ്‌ക് ഉണ്ടെങ്കിലും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച റിട്ടേണ്‍ നല്‍കിവരുന്നു എന്ന തിരിച്ചറിവാണ് നിക്ഷേപകരെ എസ്‌ഐപിയിലേക്ക് ആകര്‍ഷിക്കുന്നത്. പ്രചാരത്തിലിരിക്കുന്ന വിവിധ തരം ആസ്തി വിഭാഗങ്ങള്‍ കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ നിക്ഷേപകര്‍ക്കു നല്‍കിയ റിട്ടേണ്‍ എത്രയാണെന്ന് പട്ടിക-1 വ്യക്തമാക്കിത്തരുന്നു.
ടുലരശമഹ ുൃീാീ

റിട്ടേണ്‍ അടിസ്ഥാനമാക്കി വിലയിരുത്തിയാല്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളുടെ പ്രകടനം മറ്റുള്ള ആസ്തികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവരാവുന്ന ചോദ്യം ഓഹരികള്‍ക്കുള്ള റിസ്‌കിനെ സംബന്ധിച്ചായിരിക്കും. വിദഗ്ധരുടെ സഹായത്തോടെ മികച്ച മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ തിരഞ്ഞെടുക്കുകയും വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൃത്യതയോടെ മറികടക്കുവാനായി ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടര്‍ന്നു കൊണ്ടുപോകുകയും ചെയ്യുന്ന രീതി വഴി വലിയ അളവു വരെ റിസ്‌ക് കുറച്ചുകൊണ്ടുവരാന്‍ സാധിക്കും.

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്‌ഐപി നിക്ഷേപം ആരംഭിക്കുകയും എന്നാല്‍ 2020 മാര്‍ച്ച് അവസാനത്തോടെ കോവിഡ് ഭീഷണി ഉണ്ടാക്കിയ അനിശ്ചിതത്വത്തില്‍ ഭയന്ന് നിക്ഷേപം നിര്‍ത്തുകയും ചെയ്തവര്‍ക്ക് സംഭവിച്ചതെന്താണെന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. നീണ്ട 45 മാസം എസ്‌ഐപി നിക്ഷേപം തുടര്‍ന്നുവരുകയും എന്നാല്‍ വിപണിയില്‍ പൊടുന്നനെ ഉണ്ടായ അനിശ്ചിതത്വത്തില്‍ പരിഭ്രമിച്ച് നിക്ഷേപം നഷ്ടത്തില്‍ അവസാനിപ്പിക്കുകയും ചെയ്ത നിക്ഷേപകര്‍ക്ക് സംഭവിച്ചത് എന്താണെന്നും അതേസമയം നിശ്ചയ ദാര്‍ഢ്യത്തോടെ എസ്‌ഐപി നിക്ഷേപം തുടര്‍ന്നു കൊണ്ടേയിരിക്കുന്നവര്‍ക്ക് കൈവന്നിരിക്കുന്ന ലാഭം എത്രയാണെന്നും പട്ടിക2ല്‍ വ്യക്തമാകുന്നു. കാരണം വളരെ വ്യക്തമാണ്.
ടുലരശമഹ ുൃീാീ

2020 മാര്‍ച്ച് 31ന് കോവിഡുമായി ബന്ധപ്പെട്ട് വന്ന നെഗറ്റീവ് വാര്‍ത്തകളെത്തുടര്‍ന്ന് ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 29486 ലേക്ക് കൂപ്പുകുത്തിയെങ്കിലും ഒന്നേകാല്‍ വര്‍ഷത്തിനിപ്പുറം 2021 ജൂണ്‍ 30ന് സൂചിക 52482ലേക്ക് കുതിച്ചുയരുകയുണ്ടായി. 78 ശതമാനത്തോളം വരുന്ന അഭൂതപൂര്‍വമായ ഈ വളര്‍ച്ചയുടെ ഭാഗമാകാന്‍ വിപണിയില്‍ താല്‍ക്കാലികമായുണ്ടായ ഒരു താഴ്ചയില്‍ ഭയന്ന് പിന്‍മാറിയ നിക്ഷേപകര്‍ക്ക് സാധിച്ചില്ല. നേരത്തേ തുടങ്ങുക, തുടര്‍ച്ചയായി നടത്തുക, ദീര്‍ഘകാലത്തേക്ക് നടത്തുക എന്നിവയാണ് നിക്ഷേപവുമായി ബന്ധപ്പെട്ട സുവര്‍ണ നിയമങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ തത്വങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് നടത്തേണ്ട ഒരു നിക്ഷേപ രീതിയാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍.

Author

Related Articles