News

കേന്ദ്ര ബജറ്റ്: പെട്ടിയും ഇല്ല, ഖാട്ടയുമില്ല; പകരം ടാബ്ലെറ്റ്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് 2021 ഫെബ്രുവരി ഒന്നിന് (തിങ്കളാഴ്ച) രാവിലെ 11 ന് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. പ്രസിഡന്റ് രാം നാഥ് കോവിന്ദ് പാര്‍ലമെന്റിലെ സംയുക്ത സമ്മേളനത്തില്‍ സംസാരിച്ചതിനെത്തുടര്‍ന്ന് ജനുവരി 29 ന് സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ചീഫ് ഇക്കണോമിക് അഡൈ്വസര്‍ (സിഇഎ) കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കണോമിക് സര്‍വേ 2021-222 രചിച്ചത്. സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളുടെ അവസ്ഥയും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളും രേഖയില്‍ വിവരിച്ചിട്ടുണ്ട്.

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പരമ്പരാഗതമായ രീതിയില്‍ നിന്ന് മാറി കാലത്തിനനുസരിച്ചുള്ള പുതിയ മാറ്റങ്ങളുമായാണ് ഇത്തവണ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്നത്. 2019 ല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത് ബ്രീഫ്‌കേസ് കൊണ്ടുപോകുന്ന പഴയ പാരമ്പര്യം ലംഘിച്ചു കൊണ്ടായിരുന്നു. പകരം, 'ബഹി ഖാട്ട' അതായത് ചുവപ്പ് നിറത്തിലുള്ള തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് രേഖകള്‍ കൊണ്ടു വന്നത്.
 
എന്നാല്‍ ഇന്ന് പുതിയ കാലത്തിനും സാങ്കേതിക വിദ്യയ്ക്കും അനുസരിച്ച് മുന്നോട്ട് പോകുമ്പോള്‍, സീതാരാമന്‍ വീണ്ടും പരമ്പരാഗതമായ ബഹി-ഖാട്ട ഉപേക്ഷിച്ചു പകരം, ഇന്ത്യന്‍ നിര്‍മ്മിത ടാബ്ലെറ്റാണ് കൈവശം വച്ചിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി 2021ലെ ബജറ്റ് പൂര്‍ണമായും കടലാസ് രഹിത ബജറ്റായിരിക്കും. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നാണ് ഈ മാറ്റം. ഹാര്‍ഡ് കോപ്പികള്‍ക്കുപകരം ബജറ്റിന്റെ സോഫ്റ്റ് കോപ്പികള്‍ പാര്‍ലമെന്റിലെ എല്ലാ അംഗങ്ങള്‍ക്കും നല്‍കും.

Author

Related Articles