News

ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 50,580 കോടി രൂപ; എസ്ബിഐയുടെ വിപണി മൂല്യം റെക്കോര്‍ഡ് നേട്ടത്തില്‍

കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ രാജ്യത്തെ ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് 50,580 കോടി രൂപ. രാജ്യത്തെ 10 മുന്‍നിര കമ്പനികളില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ആകെ നേട്ടം രേഖപ്പെടുത്തിയത് രണ്ട് കമ്പനികളാണ്. എസ്ബിഐ, ഐസിഐസിഐ കമ്പനികളാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  അതേസമയം നാല്  കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയത്.  ടിസിഎസ്, എച്ച്‌യുഎല്‍, ഇന്‍ഫോസിസ്, ഐടിസി എന്നീ കമ്പനികളുടെ വിപണി മൂല്യത്തിലാണ് ഭീമമായ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

ആര്‍ഐഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ വര്‍ധിക്കുകയും ചെയ്തു. എസ്ബിഐയുടെ വിപണി മൂല്യം 15,841.19 കോടി രൂപയായി ഉയര്‍ന്ന്  2,60,330.92 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യത്തിലാവട്ടെ 14,062.37 കോടി രൂപയായി ഇയര്‍ന്ന് ആകെ വിപണി മൂല്യം  2,66,874.13 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച കൂട്ടിച്ചേര്‍ക്കപ്പെട്ടത് ഏകദേശം  8,011.67 കോടി രൂപയു, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്   3,036.27 കോടി രൂപയും, എച്ച്ഡിഎഫ്‌സിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്   7,695.41 കോടി രൂപയുമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിിമിറ്റഡിന്റെ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് ഏകദേശം 1,933.44  കോടി രൂപയുമാണ്. 

അതേസമയം നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ടിസിഎസിന്റെ വിപണി മൂല്യം  21,125.9 കോടി രൂപയോളം കുറഞ്ഞ് 8,03,516.90 കോടി രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഐടിസിയുടെ വിപണി മൂല്യത്തില്‍ 4,914 കോടി രൂപയോളം ഇടിവ് വന്നിട്ടുണ്ട്. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍  4,724.55 കോടി രൂപയോളം കുറഞ്ഞ്  3,56,123.44 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡിന്റെ വിപണി മൂല്യത്തിലാവട്ടെ 2,998.26 കോടി രൂപയോളം കുറഞ്ഞ് വിപണി മൂല്യം  3,90,705.28 കോടി ചുരുങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ്ചൂണ്ടിക്കാട്ടുന്നത്. വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പമാണ് നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

Author

Related Articles