ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പുതുമുഖങ്ങളും; പുതിയതായി 18 ലക്ഷം ട്രേഡിങ്-ഡീമാറ്റ് അക്കൗണ്ടുകള്‍
കോവിഡ് വ്യാപനത്തിന്റെ സാമ്പത്തികാഘാതം അവഗണിച്ച് ഓഹരി വിപണിയില്‍ ആഭ്യന്തര നിക്ഷേപകര്‍ കാര്യമായ നിക്ഷേപം നടത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിക്ഷേപകരാണ് വിപണിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതില്‍ മുന്നില്‍. മാര്‍ച്ചിനുശേഷം 18 ലക്ഷം ട്രേഡിങ്-ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. ഏഷ്യയിലെതന്നെ മൂന്നാമത്തെ വലിയ സമ്പദ്ഘടന ക്രമേണ കോവിഡില്‍നിന്ന് മുക്തമാകുമ്പോള്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണിത്.
ധനകാര്യം, ടെലികോം, വന്‍കിട മരുന്നുകമ്പനികള്‍ എന്നിവയുടെ ഓഹരികളിലാണ് നിക്ഷേപമേറെയും. താഴ്ന്ന നിലവാരത്തിലുള്ള ഈ വിഭാഗങ്ങളിലെ പലകമ്പനികളുടെയും ഓഹരികള്‍ തിരഞ്ഞെടുപിടിച്ചാണ് നിക്ഷേപം. 2008നുശേഷമുള്ള ഏറ്റവുംവലിയ തകര്‍ച്ചയില്‍നിന്ന് കരകയറുകയാണ് സെന്‍സെക്സ്. മാര്‍ച്ച് 23ലെ അടിത്തട്ടില്‍നിന്ന് സൂചിക 36ശതമാനമാണ് ഇതിനകം നേട്ടമുണ്ടാക്കിയത്. ആഗോള വ്യാപകമായി സര്‍ക്കാരുകള്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചതാണ് വിപണിക്ക് കരുത്തായത്.
അതേസമയം, ഒരുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ബാങ്കിങ് സെക്ടര്‍ 31ശതമാനം താഴ്ന്ന നിലവാരത്തിലാണിപ്പോഴും. ഹെല്‍ത്ത്കെയര്‍ ഓഹരികള്‍ മികച്ചനേട്ടമുണ്ടാക്കുകയും ചെയ്തു. ലോകമൊട്ടാകെയുള്ള സാമ്പത്തിക സൂചകങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതോടെ വിപണിയില്‍ അതിന്റെ ചലനങ്ങള്‍ പ്രകടമായിതുടങ്ങിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍