ഉത്സവ സീസണില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി തിളങ്ങില്ല; പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത് കുറയും
ഈ ഉത്സവ സീസണില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലും തിളക്കമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ ചിപ്പുകളുടെ ക്ഷാമവും കയറ്റുമതിയിലെ കാലതാമസവുമാണ് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിക്ക് തിരിച്ചടിയാവുന്നത്. ഈ ഉത്സവ സീസണില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതില്‍ 15-20 ശതമാനം കുറവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാര്‍ക്കറ്റ് ട്രാക്കര്‍മാര്‍ പറയുന്നതനുസരിച്ച്, ഉത്സവ സീസണിലെ ശക്തമായ ആവശ്യം നിറവേറ്റുന്നതിന് പഴയ മോഡലുകള്‍ തന്നെ വീണ്ടും വിപണിയിലെത്തിക്കാന്‍ ചില ബ്രാന്‍ഡുകളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.
''ഈ ഉത്സവ സീസണില്‍ (സെപ്റ്റംബര്‍-നവംബര്‍) ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ലോഞ്ചുകളില്‍ കുറവുണ്ടായേക്കും'' കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രചീര് സിംഗ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2021 ഉത്സവ സീസണില്‍ 55-60 പുതിയ ലോഞ്ചുകളാണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15-20 ശതമാനം കുറവായിരിക്കും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'സാംസങ് ഗാലക്സി എ 12 ഒരു എക്സിനോസ് ചിപ്സെറ്റ് ഉപയോഗിച്ച് വീണ്ടും പുറത്തിറക്കി. ഉത്സവ സീസണില്‍ വര്‍ധിച്ച ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ബ്രാന്‍ഡുകള്‍ ഉയര്‍ന്ന വിതരണം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ പ്രവണത തുടരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' സിംഗ് പറഞ്ഞു. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോയുടെ 4ജി സ്മാര്‍ട്ട്ഫോണായ ജിയോ നെക്സ്റ്റ് വൈകാന്‍ കാരണവും ചിപ്പ് ക്ഷാമമാണ്. സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലെ ഉത്സവ സീസണിലാണ് രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന കൂടുതലായും നടക്കുന്നത്. ഒരു വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ മൂന്നിലൊന്നും നടക്കുന്നത് ഈ കാലത്താണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍