News

നെയ്ത്തുകാരില്‍ നിന്ന് തുണി നേരിട്ട് വാങ്ങണമെന്ന് വന്‍കിട ടെക്‌സ്‌റ്റൈല്‍ ബ്രാന്റുകളോട് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: നെയ്ത്തുകാരില്‍ നിന്ന് തുണി നേരിട്ട് വാങ്ങാന്‍ ശ്രമിക്കണമെന്ന് വന്‍കിട ടെക്‌സ്‌റ്റൈല്‍ ബ്രാന്റുകളായ ബിബ, അരവിന്ദ് മില്‍സ് എന്നിവയോട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇടനിലക്കാരെ ഒഴിവാക്കി നെയ്ത്തുകാര്‍ക്ക് മികച്ച പ്രതിഫലം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അവര്‍ പറഞ്ഞു.

ഇഷ ഫൗണ്ടേഷന്റെ സ്ഥാപകന്‍ സദ്ഗുരുവുമായി നടത്തിയ വിര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ വനിതാ ശിശു വികസന കാര്യമന്ത്രി സ്മൃതി ഇറാനി ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. കഴിഞ്ഞ വര്‍ഷം സദ്ഗുരു സേവ് ദി വീവ് ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. രാജ്യത്തെ പരമ്പരാഗത നെയ്ത്തുകാരെ സംരക്ഷിക്കാനായിരുന്നു ഇത്.

രാജ്യത്തെ സ്‌കൂളുകളിലും ടൂറിസം മേഖലയിലും നെയ്ത്തുല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്ന തരത്തില്‍ ഇടപെടല്‍ നടത്തണമെന്ന് സദ്ഗുരു കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. സ്‌കൂള്‍ യൂണിഫോമുകള്‍ നെയ്ത്തുകാരില്‍ നിന്ന് തന്നെ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. പോളിഫൈബര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് വസ്ത്രം തയ്യാറാക്കുന്നത് വലിയ തെറ്റാണ്. അത് ചത്ത മീനുകളോട് ചെയ്യാം, എന്നാല്‍ ജീവനുള്ള കുട്ടികളോട് അത് ചെയ്യരുത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ പോളിഫൈബര്‍ ബാധിക്കുമെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.

Author

Related Articles