ചൈനാ-യുഎസ് വ്യാപാരയുദ്ധം ഇന്ത്യന്‍ പരുത്തി വ്യവസായത്തെ തകര്‍ക്കുന്നു:സ്മൃതി ഇറാനി
ദില്ലി: യുഎസ്-ചൈന വ്യാപാരയുദ്ധം ഇന്ത്യന്‍ പരുത്തി വ്യവസായത്തിന് തിരിച്ചടിയാകുന്നുവെന്ന് കേന്ദ്ര ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഇന്ത്യന്‍ കോട്ടണ്‍ കോണ്‍ഫറന്‍സ് 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈന പുതിയ വിപണികള്‍ അന്വേഷിച്ചതും വിവിധ മേഖലകളിലെ സാമ്പത്തിക പ്രതിസന്ധിയും പരുത്തി വ്യവസായത്തിന് തിരിച്ചടിയായി.
എന്നാല്‍ പരിഹാരമാര്‍ഗങ്ങള്‍ക്കായി പരിശ്രമിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. വാണിജ്യമന്ത്രാലയവുമായി സഹകരിച്ച് പരുത്തി വ്യവസായത്തെ മുമ്പോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പരുത്തി വ്യവസായത്തില്‍ കര്‍ഷകരുടെ സംഭാവന പരിഗണിക്കപ്പെടുന്നില്ലെന്നും മതിയായ മൂല്യം കര്‍ഷര്‍ക്ക് നല്‍കാതെ പരുത്തി വ്യവസായത്തിന് വളരാനാകില്ലെന്നും മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. അതേസമയം പരുത്തി ബ്രാന്റിങ്ങിനായി കോട്ടണ്‍ ഡവലപ്പ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍