News

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് വായ്പ നല്‍കണം; നിര്‍ദ്ദേശവുമായി സൗദി കേന്ദ്ര ബാങ്ക്

ജിദ്ദ: കൊറോണ വൈറസ് ആഗോളതലത്തില്‍  പടര്‍ന്ന് പിടിക്കുകയാണ്. വൈറസ് ബാധ ശക്തമായതോടെ ആഗോളസാമ്പത്തിക രംഗം പോലും ഇപ്പോള്‍ നിശ്ചലമാണ്. വ്യാപാര മേഖലയാകെ നിലച്ചു. രാഷ്ട്രങ്ങള്‍ വ്യാപാരവും നിശ്ചലമായി.  എന്നാല്‍ വരാനിരിക്കുന്ന മാന്ദ്യത്തെ ചെറുക്കാന്‍ സൗദി കേന്ദ്ര ബാങ്ക് പുതിയ നീക്കവുമായാണ് ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്.   തൊഴില്‍ നഷ്ടപ്പെട്ട സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കണമെന്നും ഇന്റെര്‍നെറ്റ് ബാങ്കിംഗ് മുഖേനയുള്ള പണമിടപാടുകള്‍ക്കുള്ള ഫീസ് റദ്ദ് ചെയ്യണമെന്നും രാജ്യത്തെ ബാങ്കുകള്‍ക്ക് സൗദി അറേബ്യന്‍ ധനകാര്യ അതോറിട്ടിയുടെ (സമ) നിര്‍ദ്ദേശം. സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങളും സമ മുന്‍പോട്ട് വെച്ചു.  

ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള  ഫീസ് നിരക്കുകളും,  മറ്റ് ഇനത്തിലുള്ള ഫീസും ബാങ്ക പരിശോധിക്കും.കോവിഡ്-19 ധനകാര്യ മേഖലയെ എങ്ങനെ ബാധിച്ചുവെന്ന് സമ വിലയിരുത്തും. എന്നാല്‍ കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് കരകയറാന്‍ സൗദി ഭരണകൂടം 50 ബില്യണ്‍ റിയാലിന്റെ പാക്കേജും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ലോക സമ്പദ്വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് -19 മൂലമുണ്ടായ പ്രതിസന്ധി.   ആഗോള വിതരണ ശൃംഖല, ടൂറിസം, വ്യോമയാന, എണ്ണവില എന്നിവയെ തകര്‍ക്കുകയും ആഗോളതലത്തില്‍ ഓഹരി വിപണിയില്‍ നിന്ന് 20 ട്രില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 

Author

Related Articles