റെക്കോര്‍ഡ് നേട്ടം കൊയ്ത് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്: ഒന്നാം പാദത്തില്‍ അറ്റലാഭമായി രേഖപ്പെടുത്തിയത് 10.5 ബില്യണ്‍ ഡോളര്‍
ടോക്കിയോ: ജപ്പാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് ബാങ്കിന് റെക്കോര്‍ഡ് നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ സോഫ്റ്റ് ഗ്രൂപ്പിന്റെ അറ്റലാഭത്തില്‍ മൂന്ന് മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ അറ്റലാഭം ഒന്നാം പാദത്തില്‍ 10.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലി ബാബയുടെ ഓഹരികള്‍ വിറ്റഴിച്ചാണ് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് ഈ നേട്ടം കൊയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റലാഭത്തില്‍ 257.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവിധ കണക്കിുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റലാഭത്തില്‍ 1.12 ട്രില്യണ്‍ യെന്‍ (ഏകദേശം 10.5 ബില്യണ്‍ ഡോളര്‍ ) രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നന്നത്.
അതേസമയം സോഫ്റ്റ് ബാങ്കിന്റെ വില്‍പ്പന 2.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ ആകെ വില്പ്പനമ 2.34 യെന്‍ ആണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ 3.7 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. പ്രവര്‍ത്തന ലാഭം ആകെ 690 ബില്യണ്‍ യെന്നിലേക്കെത്തതിയെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍