News

വാര്‍ത്താ വിനോദ വ്യവസായം; നെറ്റ് വര്‍ക്ക് 18നും സോണിയും പങ്കാളിത്തത്തിന് ഒരുങ്ങുന്നു

മുംബൈ: വിനോദ വ്യവസായ മേഖലയില്‍ അടിമുടി മാറ്റത്തിന് കൈകോര്‍ക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മാധ്യമശ്യംഖല ന്യൂസ് 18 നെറ്റ് വര്‍ക്കും , ആഗോള വിനോദ വ്യവസായ കമ്പനിയായ സോണിയും . നെറ്റ് വര്‍ക്ക് 18 മീഡിയ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഓഹരികള്‍ സ്വന്തമാക്കാനാണ് ഈ ജപ്പാന്‍ കമ്പനിയുടെ ആലോചന. പങ്കാളിത്തം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ബിസിനസ്പരമായ കാര്യങ്ങള്‍ വിശദമായി അവലോകനം ചെയ്യുകയാണ് സോണി. ദിനംപ്രതി വളരുന്ന വമ്പന്‍ വിനോദ വിപണിയായ ഇന്ത്യിലെ സാധ്യതകള്‍ പരമാവധി മുതലെടുക്കാനുള്ള പദ്ധതികളാണ് ഇരുകമ്പനികളും തയ്യാറാക്കുക.

ഇന്ത്യന്‍ വിപണിയില്‍ ആമസോണ്‍ പ്രൈം,നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വലിയ മത്സരം വിനോദ മേഖലയില്‍ അഭിമുഖീകരിക്കേണ്ട സാഹചര്യത്തിലാണ് നെറ്റ് വര്‍ക്ക് 18നും സോണിയും തമ്മിലുള്ള ഡീലിന് കളമൊരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. വാര്‍ത്താവിപണിയില്‍ മികച്ച സാന്നിധ്യമുള്ള ന്യൂസ് 18 നെറ്റ് വര്‍ക്കിന് വിനോദ മേഖലയിലേക്കുള്ള പ്രവേശനത്തിന് നല്ലൊരു പാട്ണറായിരിക്കും ടോക്കിയോ ആസ്ഥാനമായ ഈ ആഗോള കമ്പനി.

Author

Related Articles