News

120 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി; സോണിക്ക് വെല്ലുവിളി ചൈനീസ് കമ്പനികള്‍; ചൈനീസ് കമ്പനികളുടെ കട്‌നന്നും സോണിക്ക് ഭീഷണിയാകുന്നത് എങ്ങനെ

ന്യൂഡല്‍ഹി:  പ്രധാന ഇലക്ട്രോണിക്‌സ് കമ്പനിയായ സോണി ഇന്ത്യയില്ജലിക്കാരുടെ എണ്ണം വെട്ടിക്കുറക്കാന്‍ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏകദേശം 120 പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വില കറഞ്ഞ ഉത്പ്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷമാവുകയും ചൈനീസ് കമ്പനികളുടെ കടന്നുകയറ്റവും സോണിക്ക് വലിയ തോതില്‍ തിരിച്ചടിയായിട്ടുണ്ട്. ടെലിവിഷന്‍  വിപണന മേഖലയില്‍  ഷഓമി,  ടിസിഎല്‍, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളില്‍ വലിയ തിരിച്ചടികള്‍ നേരിടുന്നതിന് കാരണമായിട്ടുണ്ട്. നിവിലില്‍ ജോലിയില്‍  നിന്നും പിരിച്ചുവിട്ടവരുടെ എണ്ണം 200 പേരാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സോണിയില്‍ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണം  900 ആണെന്നാണ് റിപ്പോര്‍ട്ട്.  

വന്‍ വിലക്കിഴിവും, റീട്ടെയ്ല്‍ മേഖലയിലെ കടന്നുകയറ്റവുമാണ് ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉത്പ്പന്ന വിപണിയില്‍ ഏകാധിപതികളായി ചൈനീസ് കമ്പനികള്‍  തുടരാന്‍ കാരണം.  നിലവില്‍ രാജ്യത്തെ വിപണി സാഹചര്യം സോണി അടക്കമുള്ള കമ്പനിിരളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.  മാത്രമല്ല ടെലിവിഷന്‍ വിപണിയില്‍  2018 ലും 2019 ലും രണ്ട് ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ വിപണിയിലെ ഇടിവ് മൂലം സോണി ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇേേപ്പാള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍  ചിലവ് ചിരുക്കി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി കമ്പനി ചെറിയ ഓഫീസുകള്‍ ലയിപ്പിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചിലവ് ചരുക്കി കമ്പനിയെ കരകയറ്റുന്ന പ്രവര്‍ത്തനങ്ങള്‍  ശക്തിപ്പെടുത്തുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.   ജാപ്പനീസ് ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ സോണിക്ക് വന്‍ ഇടിവ്  രേഖപ്പെടുത്തിയിട്ടുണ്ട്.    

Author

Related Articles