News

ഡല്‍ഹി മെട്രോയിലെ എല്ലാ സ്‌റ്റേഷനിലും എടിഎം സൗകര്യം നടപ്പിലാക്കും

ഡല്‍ഹി മെട്രോയിലെ എല്ലാ സ്‌റ്റേഷനുകളിലും എടിഎം സ്ഥാപിക്കുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസാണ്. ഡല്‍ഹിയിലെ മെട്രോ യാത്രക്കാര്‍ക്ക് പണമിടപാടുകള്‍ വേഗത്തില്‍ നടത്താനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് ഡെല്‍ഹി മെട്രോ സ്‌റ്റേഷനില്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത്. എല്ലാ മെട്രോ സ്‌റ്റേഷനിലും ഒരു എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കുകയെന്നതാണ് ലക്ഷ്യം. 

എടിഎം കൗണ്ടറുകള്‍ എല്ലാ സ്റ്റേഷനിലും സ്ഥാപിക്കുമ്പോള്‍ ഡിഎംആര്‍സിക്ക് കൂടുതല്‍ വരുമാനവും ഇതിലൂടെ ലഭ്യമാകും. നിലവില്‍ 175 സ്‌റ്റേഷനുകളില്‍ ഒന്നോ അതിധികമോ എടിഎം സൗര്യമുണ്ട്. അതേ സമയം 371 കിലോ മീറ്ററില്‍ നീണ്ടു കിടിക്കുന്ന ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ 231 സ്‌റ്റേഷനുകളാണ് ആകെയുള്ളത്. 

 

 

Author

Related Articles