News

എയര്‍പോര്‍ട്ടുകളിലെ ബോര്‍ഡിങ് പാസിനായുള്ള നീണ്ട ക്യൂവില്‍ നിന്നും വൈകാതെ രക്ഷപ്പെടാം

യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസിനു പകരമായി ഒരു ഫേഷ്യല്‍  റെക്കഗ്‌നിഷന്‍ സംവിധാനം കൊണ്ടുവരുന്നതിനായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വിവിധ ആഭ്യന്തര വിമാനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണ്. 'Digi Yathra'  എന്ന പേരില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ബയോമെട്രിക് സഹായത്തോടെയുള്ള എക്സപ്രസ് ചെക്ക് ഇന്‍ സംവിധാനമാണ് നിര്‍ദ്ദേശിക്കുന്നത്. 

കെര്‍ബ്‌സൈഡില്‍ 'digi yatra' കിയോസ്‌ക് ഉപയോഗിച്ച് വിമാനത്താവളത്തില്‍ രജിസ്‌ട്രേഷന്‍ പ്രാപ്തമാക്കും.  ഇ-ഗേറ്റുകള്‍ ഉപയോഗിച്ച് പ്രീ-എബാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക്ക്, ടെര്‍മിനല്‍ എന്‍ട്രി എന്നിവ നടപ്പിലാക്കും. ഇന്ത്യയിലെ പല എയര്‍പോര്‍ട്ടുകളും ഇതേ സംവിധാനം പ്രയോജനപ്പെടുത്തും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏകീകൃതമായ ബോര്‍ഡിംഗ് കാര്‍ഡ് രഹിത സേവനം ലഭ്യമാക്കാന്‍ സാങ്കേതിക സംവിധാനം സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. 

ഹൈദരാബാദ് വിമാനത്താവളത്തില്‍ മാത്രമാണ് നിലവില്‍ ബയോമെട്രിക് പരിശോധനയുളളത്. ഇത് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബയോമെട്രിക് സംവിധാനം വരുന്നതോടെ കൂടുതല്‍ നേരത്തെ കാത്തിരിപ്പ് യാത്രക്കാര്‍ക്ക് ഇല്ലാതാക്കാം. ബയോമെട്രിക് സംവിധാനം നടപ്പിലാകുന്നതോടെ ടെര്‍മിനലില്‍ ഒന്നിലധികം ചെക്ക് പോയിന്റുകളില്‍ ഒരു പേപ്പര്‍ ടിക്കറ്റ് ബോര്‍ഡിംഗ് പാസ്, ഫിസിക്കല്‍ ഐഡി രേഖകള്‍ എന്നിവ കാണിക്കേണ്ടതില്ല. തിരിച്ചറിയുന്നതിനായി ഒരു ബയോമെട്രിക് QR കോഡ് ഉപയോഗിക്കും. വിമാനത്താവളത്തിലെ എല്ലാ ചെക്ക് പോയിന്റുകളിലും തടസ്സമില്ലാത്ത ആക്‌സസ് ആവാന്‍ സാധിക്കും. 

 

 

 

Author

Related Articles