സാമ്പത്തികേതര സബ്സിഡിയറി സ്ഥാപിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ സാമ്പത്തികേതര സബ്സിഡിയറി സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. സേവന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സബ്സിഡിയറി സ്ഥാപിക്കുന്നത്. റീട്ടെയ്ല്‍ ഫിനാന്‍സിംഗ്, ഇന്‍ഷുറന്‍സ്, പുനര്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ രംഗങ്ങള്‍ക്കായി സബ്സിഡിയറികളോ അസോസിയേറ്റ് കമ്പനികളോ രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം കുറേക്കാലമായി എസ്ഐബിയുടെ പരിഗണനയിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ്, സ്റ്റോക്ക് ബ്രോക്കിംഗ്, പോര്ട്ട്ഫോളിയൊ മാനേജ്മെന്റ് എന്നിവയുള്‍പ്പെടെ നിരവധി ബിസിനസുകള്‍ക്കായി പ്രത്യേക സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി ബാങ്കിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍(എംഒഎ) മാറ്റം വരുത്താന്‍ ജൂണില്‍ നടന്ന ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നു.
വലിയ കോര്‍പ്പറേറ്റ് വായ്പകളുടെ പോര്‍ട്ട്ഫോളിയോ ചെറുതാക്കാനും എസ്എംഇ, റീട്ടെയില്‍ വായ്പകള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കാനും 2014 മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശ്രദ്ധ ചെലുത്തിയിരുന്നു. എംഎസ്എംഇ, അഗ്രികള്‍ച്ചര്‍, ഹോം, ഓട്ടോ സെക്ടര്‍ വായ്പകളുടെ കാര്യത്തില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (ഐഎഫ്സി) നിന്ന് എസ്ഐബി ഉപദേശം തേടിവരുന്നുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഏപ്രില്‍- ജൂണ്‍ കാലയളവില്‍ മികച്ച നേട്ടം കൈവരിച്ചതിന്റെ അനുബന്ധമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നത്. അറ്റാദായത്തിലും പ്രവര്‍ത്തന ലാഭത്തിലും നേടിയ വര്‍ധനയ്ക്കു പുറമേ കിട്ടാക്കടത്തിന്റെ തോതു കുറയ്ക്കാനും ഈ കാലയളവില്‍ കഴിഞ്ഞിരുന്നു.നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസ (ക്യു 1) ത്തിലെ അറ്റാദായം 11.45% വര്‍ധനയോടെ 81.65 കോടി രൂപയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍