News

സൗത്ത് ഇന്ത്യന്‍ ബാങ്ക് 65 കോടി രൂപ അറ്റാദായം നേടി; കിട്ടാക്കട തോത് കുറച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ജൂലൈ സെപ്തംബര്‍ കാലയളവില്‍ 65.09 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 413.97 കോടി രൂപയാണ് ഇക്കാലയളവിലെ പ്രവര്‍ത്തന ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 411.45 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം 2,138.74 കോടി രൂപയാണ്.

എന്‍ ആര്‍ ഐ നിക്ഷേപത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ബാങ്കിന്റെ മൊത്തം കിട്ടാക്കടം 4.87 ശതമാനം മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഇത് 4.92 ശതമാനമായിരുന്നു. അറ്റകിട്ടാക്കടം 2.59 ശതമാനവും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 3.48 ശതമാനമായിരുന്നു ഇത്.

Author

Related Articles