News

രാജ്യത്ത് മഴയുടെ അളവ് കുറയുമെന്ന് റിപ്പോര്‍ട്ട്; കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടായാല്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കും

2019ല്‍ മഴയുടെ ലഭ്യത കുറയുമെന്ന് റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം രൂപപ്പെട്ട് മഴയുടെ അളവ്  കുറയുമെന്നാണ് രാജ്യത്തെ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്തിയിട്ടുള്ളത്. സ്‌കൈമെറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 93 ശതമാനം മഴ മാത്രമേ ഈ വര്‍ഷം ലഭിക്കുവെന്നാണ് പറയുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലഭിക്കുന്ന ശരാശരി മഴയുടെ ലഭ്യതയെ പറ്റിയാണ് കാലാവസ്ഥാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 

അതേസമയം ഇന്ത്യയില്‍ കാലവര്‍ഷം ശക്തിപ്പെട്ടാല്‍ സാമ്പത്തിക മാന്ദ്യം രൂപപ്പെടുമെന്നും, കൃഷി അടക്കമുള്ള മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തുന്നുണ്ട്. കാലാവസ്ഥ മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ രാജ്യത്ത് വരള്‍ച്ച രൂപപ്പെടാനും സാധ്യതയുണ്ട്.

മഴയുടെ ലഭ്യത കുറഞ്ഞാല്‍ വരള്‍ച്ചയുണ്ടാകനും സാധ്യത കൂടുതലാണ്. ഇത് കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെകൈമെറ്റിന്റെ കാലവസ്ഥാ നിരീക്ഷണത്തില്‍ രാജ്യത്ത് കൂടുതല്‍ മഴ ലഭിക്കുന്ന സാധ്യതയ്ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല. 30ശതമാനം മാത്രമാണ് മഴയ്ക്ക് സാധ്യത കല്‍പ്പിക്കുന്നത്. പതിവിലുള്ള മഴ ലഭ്യതയില്‍ 50 ശതമാനം കുറയാനും സാധ്യതയുണ്ടെന്ന് സ്‌കൈമെറ്റ് വിലയിരുത്തുന്നു. 

രാജ്യത്ത് ഏറ്റവും ശക്തമായ മഴയുടെ അളവ് 96 ശതമാനം മുതലല്‍ 104 ശതമാനം വരെയാണെന്ന് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. അതേസമയം  രാജ്യത്ത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ മഴയുള്ള ലഭ്യതയെ പറ്റി കാലവാസ്ഥാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജൂണില്‍ 77 ശതമാനവും, ജൂലൈയില്‍ 91 ശതമാനവും ആഗസ്റ്റില്‍ 102 ശതമാനവും , സെപ്റ്റംബറില്‍ 99 ശതമാനം മഴ ലഭിക്കുമെന്നാണ്് കാലാവസ്ഥ ഏജന്‍സികളുടെ നിരീക്ഷണം. 

 

Author

Related Articles