സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍പ്പന ഓഗസ്റ്റ് 31 മുതല്‍; ഇഷ്യു വില ഗ്രാമിന് 5,117 രൂപയായി
സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീമിന്റെ ആറാം ഘട്ട ഇഷ്യു വില ഗ്രാമിന് 5,117 രൂപയായി നിശ്ചയിച്ചു. 2020-21 സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍പ്പന 2020 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 04 വരെ തുറക്കും. സെറ്റില്‍മെന്റ് തീയതി 2020 സെപ്റ്റംബര്‍ 08 ആണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍, ബോണ്ടിന്റെ മൂല്യം ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ഓഗസ്റ്റ് 26 മുതല്‍ 28 വരെയുള്ള തീയതികളിലെ സ്വര്‍ണ വിലയെ അടിസ്ഥാനമാക്കുമ്പോള്‍ ഒരു ഗ്രാമിന്റെ ശരാശരി വില 5,117 രൂപയാണ്.
ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് ഇഷ്യു വിലയില്‍ നിന്ന് ഒരു ഗ്രാമിന് 50 രൂപ കിഴിവ് അനുവദിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ച് തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡിജിറ്റല്‍ മോഡ് വഴിയാണ് പണമടയ്ക്കുന്നതെങ്കില്‍ അത്തരം നിക്ഷേപകര്‍ക്ക്, ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 5,067 രൂപയായിരിക്കും.
മുംബൈ ആസ്ഥാനമായുള്ള ഇന്‍ഡസ്ട്രി ബോഡി ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന് (ഐബിജെഎ) നല്കുന്ന സ്പോട്ട് നിരക്കുകളുടെ ലളിതമായ ശരാശരി അടിസ്ഥാനമാക്കിയാണ് ഇഷ്യു വില കണക്കാക്കുന്നത്.
എസ്ജിബിക്കുള്ള അപേക്ഷ കുറഞ്ഞത് ഒരു ഗ്രാമിലും ഒരു ഗ്രാം ഗുണിതത്തിലും അനുവദനീയമായ പരിധി വരെ നല്‍കാം. ഓരോ സാമ്പത്തിക വര്‍ഷത്തിലും ഒരു വ്യക്തിക്കും ഒരു എച്ച് യു എഫിനും നാല് കിലോ വരെ എസ്ജിബികളില്‍ നിക്ഷേപിക്കാന്‍ കഴിയും. യോഗ്യതയുള്ള മറ്റ് സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ 20 കിലോഗ്രാം വരെ നിക്ഷേപിക്കാന്‍ കഴിയും. യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് നിയുക്ത പോസ്റ്റോഫീസുകള്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ബിഎസ്ഇ, എന്‍എസ്ഇ, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പ്പറേഷന് എന്നിവയില്‍ നിന്ന് സ്വര്‍ണ്ണ ബോണ്ടുകള്‍ വാങ്ങാന്‍ കഴിയും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍