News

കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണബോണ്ട്: ആറാം ഘട്ട വില്‍പ്പന ഇന്ന് മുതല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ സ്വര്‍ണബോണ്ട് ആറാം ഘട്ട വില്‍പ്പന ഇന്ന് മുതല്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ അഞ്ചുദിവസമാണ് വില്‍പ്പന. ഒരു ഗ്രാം സ്വര്‍ണത്തിന് 4732 രൂപ അടിസ്ഥാനത്തിലാണ് ബോണ്ടിന്റെ വില്‍പ്പന. ഓണ്‍ലൈനായി പണമടക്കുന്നവര്‍ക്ക് 50 രൂപ ഇളവ് ലഭിക്കുകയും ചെയ്യും. ഇവര്‍ക്ക് 4682രൂപക്ക് ബോണ്ട് ലഭിക്കും.

2015 നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. ഭൗതിക സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യന്‍ പൗരന്‍മാര്‍, ഹിന്ദു അവിഭക്ത കുടുംബം, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റി സംഘടനകള്‍ തുടങ്ങിയവര്‍ക്ക് സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാം. എട്ടുവര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. കാലാവധിക്ക് ശേഷം ബോണ്ട് പണമാക്കി മാറ്റാം. അഞ്ചു വര്‍ഷത്തിന് ശേഷം എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടാകും. ഒരു ഗ്രാമിലാണ് പരമാവധി നിക്ഷേപം.

വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും നാലു കിലോ വരെ വാങ്ങാം. ട്രസ്റ്റുകള്‍ക്കും മറ്റും 20 കിലോയുടെ സ്വര്‍ണബോണ്ട് വരെ സ്വന്തമാക്കാം. ബാങ്കുകള്‍, സ്‌റ്റോക്ക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, തെരഞ്ഞെടുക്കപ്പെട്ട തപാല്‍ ഓഫിസുകള്‍, അംഗീകൃത ഓഹരി വിപണികള്‍ എന്നിവ വഴിയും ഓണ്‍ലൈനായും ബോണ്ട് വാങ്ങാം.

Author

Related Articles