സോവറിന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപ പദ്ധതിയുടെ പുതിയ സീരിസിന്റെ വില നിശ്ചയിച്ചു; ഗ്രാമിന് 3890 രൂപ എന്ന് റിപ്പോര്‍ട്ട്
സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്വര്‍ണ നിക്ഷേപ പദ്ധതിയുടെ പുതിയ സീരീസിന്റെ വില നിശ്ചയിച്ചു. ഗോള്‍ഡ് ബോണ്ടിന് ഗ്രാമിന് 3890 രൂപയാണ് ഇനിയുള്ള നിരക്ക്. സെപ്റ്റംബര്‍ 9ന് ആരംഭിക്കുന്ന ബോണ്ട് വിതരണം 13ന് തീരും. ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ പണം നല്കുന്നവര്ക്കും ബോണ്ടിന് വേണ്ടി ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും 50രൂപ വീതം ഇളവ് ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഭൗതിക സ്വര്‍ണ്ണത്തിന്റെ ഉപയോഗം കുറയ്ക്കുകയും അതേസമയം സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ട് അവതരിപ്പിച്ചത്.ബോണ്ടിലെ കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്.
ഒരു സാമ്പത്തിക വര്‍ഷം വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ബോണ്ടുകളില്‍ നടത്താവുന്ന പരമാവധി നിക്ഷേപം നാല് കിലോഗ്രാമാണ്. ട്രസ്റ്റുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം നടത്താവുന്ന പരമവധി നിക്ഷേപം 20 കിലോഗ്രാമാണ്. വിപണിയിലെ സ്വര്‍ണ്ണവിലയുമായി ബന്ധപ്പെട്ടായിരിക്കും ഗോള്‍ഡ് ബോണ്ടിന്റെ പ്രവര്‍ത്തനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍