യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്പൈസ് ജെറ്റ്
യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്പൈസ് ജെറ്റ്. ചുരുങ്ങിയ പ്രീമിയം ഈടാക്കിയാണ് യാത്രക്കാര്‍ക്ക് ഈ സേവനം ഒരുക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ഈ തരത്തിലുള്ള ആദ്യത്തെ കവറേജ് സ്പൈസ് ജെറ്റ് ഒരുക്കുന്നത്. 442 രൂപമുതല്‍ 1,564 രുപവരെയുള്ള പ്രീമിയത്തില്‍ 50,000 രൂപമുതല്‍ മൂന്നുലക്ഷം രൂപവരെയുള്ള പരിരക്ഷയാണ് ലഭിക്കുക.
ആശുപ്രതി ചെലവുകളോടൊപ്പം ഡിസ്ചാര്‍ജ് ചെയ്തശേഷം 30 മുതല്‍ 60 ദിവസം വരെയുള്ള ചികിത്സാ ചെലവുകളും കവറേജില്‍ ഉള്‍പ്പെടും. മുറിവാടക, ഐസിയു ചെലവ് എന്നിവയ്ക്ക് പരിധിയില്ലാതെ കവറേജ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഒരു വര്‍ഷംവരെയാണ് പോളിസിയുടെ കാലാവധി.
സ്പൈസ് ജെറ്റ് വെബ്സൈറ്റിന്റെ ഹോംപേജിലുള്ള 'ഇന്‍ഷുറന്‍സ് കവര്‍ ഫോര്‍ കോവിഡ്-19' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ പേജിലേയ്ക്കാണപ്പോള്‍ എത്തുക. പരിരക്ഷ തിരഞ്ഞെടുക്കുക. മൂന്നു ലക്ഷം, ഒന്നര ലക്ഷം, 50,000 എന്നിങ്ങനെതുകയ്ക്കുള്ള പരിരക്ഷയാണ് ലഭിക്കുക. വ്യക്തികള്‍ക്കും പങ്കാളികള്‍ക്കും കുട്ടികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍