News

ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനങ്ങള്‍ എയര്‍ എന്ത്യ ഏറ്റെടുക്കും; ജീവനക്കാര്‍ക്ക് സ്‌പൈസ് ജെറ്റ് ജോലിയും നല്‍കും

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്‌സ്  സര്‍വീസുകള്‍ റദ്ദ് ചെയ്തതോടെ പ്രതിസന്ധി പരിഹരിക്കാന്‍ സ്‌പൈസ് ജെറ്റും, എയര്‍ ഇന്ത്യയും രംഗത്തെത്തി. ജെറ്റ് എയര്‍വേസിലെ ജീവനക്കാരെ സ്‌പൈസ് ജെറ്റ് ഏറ്റെടുക്കുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വെയ്‌സില്‍ നിന്ന് ജോലി നഷ്ടപ്പെട്ട 500 ഓളം ജീവനക്കാര്‍ക്ക് സ്‌പൈസ് ജെറ്റ് ജോലി നല്‍കും. 

ഇതില്‍ 100 പൈലറ്റുമാര്‍ക്കും, 200 കാബിന്‍ ക്രൂ, 200 ടെക്‌നിക്കല്‍-എയര്‌പോര്‍ട്ട് ജീവനക്കാരെയുമാണ് ജോലിക്കെടുക്കുക. അതേസമയം ജെറ്റ് എയര്‍വെയ്‌സിന്റെ നിലവിലുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്താനായി എയര്‍ ഇന്ത്യ ഉപയോഗിക്കും. അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകള്‍ക്കായാണ് എയര്‍ ഇന്ത്യ ജെറ്റ് എര്‍വെയ്‌സിന്റെ വിമാനങ്ങള്‍ ഉപയോഗിക്കുക.

അതേസമയം സ്‌പൈസ് ജെറ്റ് നിലവില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായാണ് ജെറ്റ് എയര്‍വെയ്‌സില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ജോലി നല്‍കുന്നത്.

 

Author

Related Articles