എമിറേറ്റ്സും സ്പൈസ് ജെറ്റും കോഡ്ഷെയര്‍ കരാറില്‍; കൂടുതല്‍ റൂട്ടുകളിലേക്ക് കരാറിന്റെ ഗുണം സ്വന്തമാക്കാം
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് എമിറേറ്റ്സും സ്പൈസ് ജെറ്റും. ഇതിന്റെ ഭാഗമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സും സ്പൈസ് ജെറ്റും രാജ്യത്തെ പ്രമുഖ ബജറ്റ് വിമാന കമ്പനിയായ സ്പൈസ് ജെറ്റും തമ്മില്‍ കോഡ് ഷെയര്‍ കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും എമിറേറ്റ്സിലേക്കുള്ള യാത്രക്കാര്‍ക്കും ഇതിന്റെ ഗുണങ്ങള്‍ ലഭിച്ചേക്കും. യാത്രിക്കാര്‍ വിപുലമായ ഈ റൂട്ട് ശൃംഖല ഈ കരാറിലൂടെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രാജ്യത്തെ പ്രുഖ ബജറ്റ് വിമാന കമ്പനിയായ സ്പൈസ് ജെറ്റ് ആദ്യമായി ഒപ്പുവെക്കുന്ന കോഡ് ഷെയര്‍ കരാര്‍ കൂടിയാണിത്. 2020 മുതല്‍ പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാകും. എമിറേറ്റ്സുമായുള്ള കരാര്‍ സ്പൈസ് ജെറ്റിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സ്പൈസ് ജെറ്റിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നിലവിലെ കരാറുകള്‍ വഴി സ്വന്തമാക്കാനുള്ള അവസരം കൂടിയുണ്ട്.
ഇന്ത്യയില്‍ നിന്ന് എമിറേറ്റ്്സിലേക്കുള്ള യാത്രക്കാര്‍ക്കും എമിറേറ്റ്സിലേക്കുള്ള ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കും കോഡ് ഷെയര്‍ കരാറിന്റെ ഗുണങ്ങള്‍ ഉപയോഗപ്പെടുത്താം. മുംബൈ, കൊച്ചി, ഡല്‍ഹി തുടങ്ങിയ യാത്രക്കാര്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുകയെന്നതാണ് റിപ്പോര്‍ട്ട്. പുതിയ കരാര്‍ പ്രകാരം സ്പൈസ് ജെറ്റിന്റെ 172 യാത്രാ റൂട്ടുകളിലേക്ക് പുതിയ കരാറുകള്‍ നടപ്പിലാക്കാന്‍ സാധിക്കും. ആഗോള തലത്തില്‍ പുതിയ സര്‍വീസുകള്‍ വിപുലപ്പെടുത്താനും പുതിയ കരാറുകള്‍ സ്വന്തമാക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ കോഡ്ഷെയര്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ സമയ ലാഭവും, ബുക്കിങ് സൗകര്യവു വിപുലപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. വിമാനം മാറിക്കയറുന്ന സമയത്ത് പോലും യാത്രക്കാരന് സ്വന്തം ലഗേജ് കൈകാര്യം ചെയ്യേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ രാജ്യാന്തര റൂട്ടുകളിലേക്കും ഇതുമായി ബന്ധപ്പെട്ടുള്ള സൗകര്യവും ശക്തിപ്പെടും. നിലവില്‍ രാജ്യം കടുത്ത മാന്ദ്യത്തില്‍ കടന്നുപോകുമ്പോഴും പുതിയ കരാര്‍ വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍