ആഭ്യന്തര സര്‍വീസുകള്‍ക്കായി പുതുതായി 60 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനൊരുങ്ങി സ്പൈസ്ജെറ്റ്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ എയര്‍ലൈനായ സ്പൈസ്ജെറ്റ് 60 എയര്‍ലൈന്‍ സര്‍വീസുകള്‍ പുതിയതായി തുടങ്ങും. വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായി ആണ് പുതിയ ഫ്ലൈറ്റുകള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27 മുതല്‍ ഫ്ലൈറ്റുകള്‍ സര്‍വീസ് തുടങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വീസുകളാണ് കമ്പനി നടത്തുക. ഹൈദരാബാദ്-പുതുച്ചേരി-ഹൈദരാബാദ്, ഗൊരഖ്പൂര്‍-കാണ്‍പൂര്‍-ഗോരഖ്പൂര്‍, ഗോരഖ്പൂര്‍-വാരണാസി-ഗോരഖ്പൂര്‍, വാരണാസി-പട്ന സെക്ടറുകളില്‍ സ്പൈസ്ജെറ്റ് ഏഴ് പുതിയ വിമാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ വിമാനങ്ങളെല്ലാം ദിവസവും പ്രവര്‍ത്തിക്കും. ഗൊരഖ്പൂര്‍-കാന്‍പൂര്‍, ഗൊരഖ്പൂര്‍-വാരണാസി, ജയ്പൂര്‍-ധരംശാല, തിരുപ്പതി-ഷിര്‍ദി സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന ആദ്യ എട്ട് വാണിജ്യ വിമാനങ്ങളും എയര്‍ലൈന്‍ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര വിമാന ശൃംഖല ശക്തിപ്പെടുത്തുന്നതിനായി സ്പൈസ് ജറ്റ് നിരവധി പുതിയ ഫ്ലൈറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ കൊല്‍ക്കത്ത-കുശിനഗര്‍-കൊല്‍ക്കത്ത, ഗുവാഹത്തി-ദുര്‍ഗാപൂര്‍-ഗുവാഹത്തി, വാരണാസി-ജയ്പൂര്‍-വാരണാസി, ഹൈദരാബാദ്-ജബല്‍പൂര്‍-ഹൈദരാബാദ്, ബെംഗളൂരു-തിരുവനന്തപുരം-ബെംഗളൂരു, ചെന്നൈ-ബാഗ്ഡോഗ്ര-ചെന്നൈ, തിരുപ്പതി-പുണെ-തിരുപ്പതി തുടങ്ങിയ റൂട്ടുകള്‍ ഉള്‍പ്പെടുന്നു. ധര്‍മ്മശാല, രാജ്കോട്ട്, ഗോരഖ്പൂര്‍, പട്ന, ശ്രീനഗര്‍ എന്നിവയുമായി ഡല്‍ഹിയെ ബന്ധിപ്പിക്കുന്നതിന് സ്പൈസ്ജെറ്റ് ഒന്നിലധികം മേഖലകളില്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.
ഉഡാന്‍ പദ്ധതിക്ക് കീഴിലുള്ള പുതിയ റൂട്ടുകളില്‍ ബോയിംഗ് 737, ക്യു 400 വിമാനങ്ങള്‍ കമ്പനി വിന്യസിക്കും. സ്പൈസ്ജെറ്റ് വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആകും. കൊവിഡ് കാലത്ത് സ്പൈസ്ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. പൈലറ്റുമാര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുകയായിരുന്നു സ്പൈസ്ജെറ്റ്. ശമ്പളം ഇനത്തില്‍ വന്‍ തുക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരുഘട്ടത്തില്‍ ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു. കൊവിഡ് മറികടന്ന് വ്യോമയാന മേഖല തിരിച്ചു വരുന്നതോടെ പുതുപ്രതീക്ഷയിലാണ് ഇപ്പോള്‍ സ്പൈസ്ജെറ്റും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍