കോവിഡാനന്തരം റെക്കോര്‍ഡ് ബോക്സ് ഓഫീസ് കളക്ഷന്‍ നേടി സ്പൈഡര്മാന്
കൊവിഡിന് ശേഷം ആദ്യമായ് ഒരു ബില്യണ്‍ ഡോളര്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടുന്ന ചിത്രമായി സ്പൈഡര്മാന്: നോ വേ ഹോം. 2019ല്‍ റിലീസായ സ്റ്റാര്‍ വാര്‍സ് ദി റെയ്സ് ഓഫ് സ്കൈവോക്കറാണ് ഇതിനു മുമ്പ് ഒരു ബില്യണ്‍ ഡോളര്‍ നേടിയ ചിത്രം. ചൈനയില്‍ റിലീസ് ചെയ്യാതെയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.
ചൈനീസ് സിനിമ ദി ബാറ്റില്‍ ഓഫ് ലേക്ക് ചാങ്ജിന്‍ (905 മില്യണ്‍), ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ(774 മില്യണ്‍ ഡോളര്‍ എന്നിവയാണ് കളക്ഷനില്‍ സ്പൈഡര്മാന് പിന്നില്‍. ഡിസംബര്‍ 16ന് റിലീസ് ചെയ്ത സ്പൈഡര്മാന് നോ വേ ഹോം ഇന്ത്യയില്‍ നിന്ന് ഇതുവരെ 164 കോടി രൂപയാണ് നേടിയത്. അമേരിക്കയില്‍ നിന്ന് മാത്രം 405.5 മില്യണ്‍ ഡോളറാണ് ചിത്രം കളക്ട് ചെയ്തത്.
അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിനും എന്‍ഡ് ഗെയിമിനും ശേഷം ഏറ്റവും വേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടുന്ന ചിത്രവും സ്പൈഡര്മാന് നോ വേ ഹോമാണ്. ടോം ഹോളണ്ട് നായകനായി എത്തിയ മൂന്നാമത്തെ സ്പൈഡര്മാന് സോളോ സിനിമയാണ് നോ വേ ഹോം. മാര്‍വെലിന്റെ ആദ്യ രണ്ട് സ്പൈഡര്മാന് സീരീസുകളും ഒരുക്കിയ ജോണ്‍ വാട്ട്സണ് തന്നെയാണ് നോ വേ ഹോമും സംവിധാനം ചെയ്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍