ജൂലൈ മാസത്തില്‍ എഫ്പിഐ നിക്ഷേപകര്‍ പിന്‍വലിച്ചത് വന്‍ തുക; ഇക്വിറ്റി വിപണിയില്‍ നിന്ന് 7,712 കോടി രൂപ പിന്‍വലിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ജൂലൈ മാസത്തില്‍ ആകെ പിന്‍വലിച്ചത് 7,712 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ രാജ്യത്തെ ഇക്വിറ്റി വിപണി കേന്ദ്രങ്ങളിലെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ അറ്റവാങ്ങലുകളില് ഏര്‍പ്പെട്ടുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എഫ്പിഐ നിക്ഷേപങ്ങളില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയ അധിക നികുതിയാണ് നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂലം ജൂലൈ 19 വരെ ആകെ 7,712.12 കോടി രൂപയുടെ പിന്‍വലിക്കലാണ് ആകെ നടത്തിയിട്ടുള്ളത്.
ജൂലൈ 19 വരെ ആകെ ഡെറ്റ് മേഖലയില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ആകെ നടത്തിയിട്ടുള്ളത് 9,371.12 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മൂലധന വിപണിയില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ആകെ നിക്ഷേപിച്ചത് 1,659 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. ജൂലൈ മാസത്തില്‍ നിക്ഷേപകര്‍ ആദ്യഘട്ടത്തില്‍ തന്നെ വിദേശ നിക്ഷേപകര്‍ പിന്നോട്ടുപോകുന്ന ലക്ഷണമാണ് ഉണ്ടായിട്ടുള്ളത്.
ബജറ്റ് പ്രഖ്യാപനങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് ധമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞതോടെയാണ് ജൂലൈയില്‍ കൂടുതല്‍ നിക്ഷേപകര്‍ പിന്നോട്ടുപോയിട്ടുള്ളത്. സമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നും ഇതില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ ഫോറിന് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ (എഫ്പിഐ) ട്രസ്റ്റുകള്‍ക്ക് പകരം കമ്പനികളായി രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ധനമന്ത്രി കഴിഞ്ഞ ദിവനസം വ്യക്തമാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍