News

പ്രതിസന്ധികളെ തരണം ചെയാന്‍ പുതിയ നീക്കവുമായി ശ്രീലങ്ക; പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി

പ്രതിസന്ധികളെ തരണം ചെയാന്‍ പുതിയ നീക്കവുമായി ശ്രീലങ്ക. പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍നടക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയുന്നതിനിടയില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി ശ്രീലങ്കയിലെ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് 700 ബേസിസ് പോയിന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രസിഡന്റ് രാജപക്സെയുടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എസ്ജെബി വെള്ളിയാഴ്ച പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം. സെന്‍ട്രല്‍ ബാങ്കിന്റെ സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് (എസ്ഡിഎഫ്ആര്‍), സ്റ്റാന്‍ഡിംഗ് ലെന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് (എസ്എല്‍എഫ്ആര്‍) എന്നിവ യഥാക്രമം 700 ബേസിസ് പോയിന്റും13.50 ശതമാനമായും 14.50 ശതമാനമായും ഉയര്‍ത്താന്‍ ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് മോണിറ്ററി ബോര്‍ഡ് വെള്ളിയാഴ്ച തീരുമാനിച്ചു. ഏപ്രില്‍ 8-ന് വ്യാപാരം അവസാനിപ്പിച്ചത് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

മൊത്തത്തിലുള്ള ഡിമാന്‍ഡ്, ആഭ്യന്തര വിതരണ തടസ്സങ്ങള്‍, വിനിമയ മൂല്യത്തകര്‍ച്ച, ആഗോളതലത്തില്‍ ചരക്കുകളുടെ ഉയര്‍ന്ന വില എന്നിവയാല്‍ നയിക്കപ്പെടുന്ന പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ വരാനിരിക്കുന്ന കാലയളവില്‍ കൂടുതല്‍ തീവ്രമാകുമെന്ന് ബോര്‍ഡ് അഭിപ്രായപ്പെട്ടു. അതേസമയം, പ്രസിഡന്റും രാജപക്സെ കുടുംബവും സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം തുടര്‍ന്നു. 1948 ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ പ്രസിഡന്റ് രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ശനിയാഴ്ച തലസ്ഥാനത്ത് ഒത്തുകൂടി.

Author

Related Articles