News

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്ക്ക് വന്‍ സ്വീകാര്യത; 2019ല്‍ ആരംഭിച്ചത് 24927 സ്റ്റാര്‍ട്ടപ്പുകള്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്ക്ക് കീഴില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം മൂന്നിരട്ടിയായിഈ വര്‍ഷം 24927 സ്റ്റാര്‍ട്ടപ്പുകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം 8939 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നു ണ്ടായിരുന്നത്. കേന്ദ്രവാണിജ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യയില്‍ ഓരോദിവസവും 26 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍  ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലാണ് ഇക്കാര്യത്തില്‍ ഏറ്റവും മുമ്പില്‍യ 12,064 സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചിരിക്കുന്നത്. 

ഡല്‍ഹിയില്‍ 10,272, കര്‍ണാടക 7635 സ്റ്റാര്‍ട്ടപ്പുകളും സ്വന്തമാക്കി. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി ശുഭമാണെന്ന തെളിയിച്ച് കെപിഎംജി റിപ്പോര്‍ട്ടും പുറത്തുവന്നു.2008 മുതല്‍ പത്തുവര്‍ഷത്തെ കാലയളവിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിനേക്കാള്‍ ഏഴിരട്ടി വളര്‍ച്ചയാണ് രാജ്യം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ അമ്പതിനായിരം സ്റ്റാര്‍ട്ടപ്പുകളായാണ് എണ്ണം കൂടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിപിഐഐടി 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ വിഷന്‍2024' പുതുസംരംഭകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതിന്റെ തെളിവാണിതെന്നും നിരീക്ഷണമുണ്ട്.

Author

Related Articles