വികസന വായ്പ ലേലത്തില്‍ 13 സംസ്ഥാനങ്ങള്‍ സമാഹരിച്ചത് 23,378 കോടി രൂപ
ന്യൂഡല്‍ഹി: ഏറ്റവും പുതിയ സംസ്ഥാന വികസന വായ്പ ലേലത്തില്‍ നിന്ന് 13 സംസ്ഥാനങ്ങള്‍ മൊത്തം സമാഹരിച്ചത് 23,378 കോടി രൂപ. ശരാശരി 6.92 ശതമാനം ചെലവാണ് ഈ വായ്പകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ടി വരിക. ഇതിനു മുമ്പത്തെ ലേലത്തില്‍ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.19 ശതമാനത്തിലേക്ക് സംസ്ഥാനങ്ങളുടെ വിപണി വായ്പാ ചെലവ് ഉയര്‍ന്നിരുന്നു. ഏറ്റവും പുതിയ ലേലത്തിനു ശേഷമുള്ള കണക്ക് പ്രകാരം, 28 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഈ സാമ്പത്തിക വര്‍ഷം ഇതുവരെ വിപണിയില്‍ നിന്ന് മൊത്തം 7.14 ലക്ഷം കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
5.45 ലക്ഷം കോടി രൂപയായിരുന്നു മുന്‍ വര്‍ഷം സമാനകാലയളവില്‍ സംസ്ഥാനങ്ങളുടെ വിപണി വായ്പ, 31 ശതമാനം കൂടുതലാണ് നടപ്പു വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുളള മാര്‍ക്കറ്റ് വായ്പയുടെ 87 ശതമാനത്തോളം ഇതുവരെ സമാഹരിച്ചുവെന്നാണ് കെയര്‍ റേറ്റിംഗ്സ് നിരീക്ഷിക്കുന്നത്.
ബോണ്ടുകളിലെ വരുമാനം കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് 6.92 ശതമാനമായി കുറഞ്ഞു. 27 ബേസിസ് പോയിന്റിന്റെ കുറവാണ് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിലെയും കാലാവധികളിലെയും വായ്പകളുടെ ശരാശരി ചെലവ് മാര്‍ച്ച് 2ലെ കണക്ക് പ്രകാരം 6.92 ശതമാനമാണ്. ഇത് ഫെബ്രുവരി 23ന് രേഖപ്പെടുത്തിയ 7.19 ശതമാനത്തില്‍ നിന്ന് 27 ബിപിഎസ് കുറവാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍