മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് റെക്കോര്‍ഡ് നേട്ടം; ബാങ്കിന്റെ അറ്റാദായം എട്ട് ശതമാനം വര്‍ധിച്ച് 91 കോടി രൂപയായി ഉയര്‍ന്നു
രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 31 ന് അവസാനിച്ച ബാങ്കിന്റെ അറ്റാദായത്തില്‍ എട്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 90.54 കോടി രൂപയായി ഉയര്‍ന്ന. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 83.85 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.
ബാങ്കിന്റെ നിക്ഷേപ വരുമാനത്തിലും, വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ നിക്ഷേപം 11 ശതമാനം വര്ധച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഈ മേഖലയില്‍ 13 ശതമാനം ആണ് വര്‍ധനവുണ്ടാത്. ബാങ്കിന്റെ വരുമാനത്തിലും വര്‍ധനവുണ്ടായി. ഡിംസംബര്‍ 31 ന് അഴസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കിന്റെ വരുമാനം 2,187.73 കോട രൂപയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1,921.93 കോടി രൂപയും രേഖപ്പെടുത്തി.
ബാങ്കിന്റെ നിഷ്ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ രേഖപ്പെടുത്തി. മൊത്തം നിഷ്ക്രിയ ആസ്തി 4.88 ശതമാനത്തില്‍ നിന്ന് 4.96 ശതമാനമായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍