News

ഇറാനില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുതി തടയണമെന്ന് ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍

ഇറാനില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി തടയണമെന്ന ആവശ്യവുമായി ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍ (ഐഎസ്എ) രംഗത്തെത്തി. ഇന്ത്യയിലെ സ്റ്റീല്‍ കമ്പനികള്‍ക്ക് വേണ്ടത്ര പരിഗണന വിപണി രംഗത്ത് ലഭിക്കാത്തത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീല്‍ സംഘടന ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. 

ഇറാനില്‍ നിന്ന് ഇന്ത്യ 2016-17 സാമ്പത്തിക വര്‍ഷം 37,461 മെട്രിക് ടണ്‍ സ്റ്റീലാണ് ഇറക്കുമതി ചെയ്തിരുന്നത്. 2017-18 സാമ്പത്തിക വര്‍ഷം 34,330  മെട്രിക് ടണ്‍ സ്റ്റീലും ഇറക്കുമതി ചെയ്തതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ഇപ്പോള്‍ നിലവിലുള്ള ഇറക്കുമതി കുറക്കണമെന്നാണ് സ്റ്റീല്‍ ഉത്പാദക വ്യവസായ സംഘടനകള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ സ്റ്റീല്‍ ഉത്പാദക കമ്പനികള്‍ക്ക് ഇറാനില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുതി വലിയ തിരിച്ചടിയാണ് നല്‍കുന്നത്. 

അതേസമയം യുഎഇയില്‍ നിന്ന് ഇന്ത്യ 2016-17 സാമ്പത്തിക  വര്‍ഷം 47,781 മെട്രിക് ടണ്‍സ്റ്റീലും, 2017- 2018 സാമ്പത്തിക വര്‍ഷം 118,238 മെട്രിക് സ്റ്റീലും ഇറക്കുമതി ചെയ്തതായാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ഇറാനില്‍ നിന്നും യിഎഇയിില്‍ നിന്നും ഇന്ത്യ കൂടുതല്‍ സ്റ്റീല്‍ ഇറക്കുമതി ചെയ്തതോടെ ഇന്ത്യന്‍ സ്റ്റീല്‍ ഉത്പാദക കമ്പനികള്‍ക്ക് നിലനില്‍ക്കാന്‍ പറ്റാത്ത അവസ്ഥായാണുള്ളത്.

 

Author

Related Articles