പശ്ചിമേഷ്യയിലും ആഫ്രിക്കയിലും 5ജി ഇടപാടില്‍ നേട്ടം കൊയ്ത് സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനിയായ സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന് പശ്ചിമേഷ്യയിലും ആഫ്രിക്കയിലും 5ജി ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചത് വന്‍ ഡീല്‍. മൊത്തം 100 ദശലക്ഷം ഡോളറിന്റെ ഇടപാടാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബറുകളിലും കേബളുകളിലും ഹൈപ്പര്‍-സ്കേല്‍ നെറ്റ് വര്‍ക്കിങ് ഡിസൈനുകളിലും എല്ലാം പ്രാഗല്ഭ്യം തെളിയിച്ചവരാണ് ടെലികോം ഉപകരണ നിര്‍മാതാക്കളായ സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്. 1988 ല്‍ അനില്‍ അഗര്‍വാള്‍ ആണ് കമ്പനി സ്ഥാപിച്ചത്.
100 മില്യണ്‍ ഡോളര്‍ എന്നാല്‍ ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 735 കോടി രൂപ വരും. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും 5ജി വയര്ഡലെസ് സേവനങ്ങള്‍ക്കാവശ്യമായ നെറ്റ് വര്‍ക്കും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് ഇവരുടെ ഉത്തരവദിത്തം. പുതിയ ഇടപാടുകൂടി ആകുമ്പോള്‍, സ്റ്റെര്‍ലൈറ്റിന്റെ ഓര്ഡര്ബുക്കിലെ കണക്ക് 11,300 കോടി രൂപയാകും. ഇത് സ്റ്റെര്‍ലൈറ്റിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരുമായി ബന്ധം സ്ഥാപിക്കുന്നതിനും സഹായിക്കും.
5ജി വയര്‍ലെസ് സേവനങ്ങളുടെ കാര്യത്തില്‍ സ്റ്റെര്‍ലൈറ്റ് നല്കുന്ന സേവനങ്ങള്‍ ഗംഭീരമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡ്-ടു-എന്‍ഡ് സൊല്യൂഷന്‍സ് ആണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ചെലവുകുറഞ്ഞ രീതിയില്‍ 5ജി വയര്‍ലെസ് സേവന സൗകര്യങ്ങള്‍ ഒരുക്കാനും ഇവര്‍ക്ക് കഴിയും. അടിസ്ഥാനപരമായി സ്റ്റെര്‍ലൈറ്റ് കമ്പനി ഫിക്സഡ് ലൈന്‍ ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ്. എന്നാല്‍ 5ജി സാധ്യത തെളിഞ്ഞതോടെയാണ് ഇവര്‍ വയര്‍ലെസ് മേഖലയിലേക്ക് കൂടി കാലെടുത്ത് വച്ചത്. അത് ഗുണകരമായി ഉപയോഗപ്പെടുത്താനും സ്റ്റെര്‍ലൈറ്റിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ്, 1988 ല്‍ ആണ് അനില്‍ അഗര്‍വാള്‍ സ്റ്റെര്‍ലൈറ്റ് സ്ഥാപിക്കുന്നത്. ഇന്ത്യ കൂടാതെ ഇറ്റലി, ചൈന, ബ്രസീല്‍ എന്നിവിടങ്ങളിലും ഇവര്‍ക്ക് നിര്‍മാണ യൂണിറ്റുകളുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍