News

ബജറ്റ് പ്രഖ്യാപനങ്ങളെ വിപണി കേന്ദ്രങ്ങള്‍ വക വെച്ചേക്കില്ല; കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഓഹരി വിപണി കേന്ദ്രങ്ങളിലും അനിശ്ചിതത്വം ഉണ്ടാകാന്‍ സാധ്യത

ഓഹരി വിപണി ബജറ്റില്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുമോ?  കൊറോണ വൈറസ് ബാധ ഇന്ത്യന്‍ ഓഹരി വിപണിയെയും നഷ്ടത്തിലേക്ക് വീഴ്ത്താനുള്ള സാധ്യതകളാണ് കാണുന്നത്. ആഗോള നിക്ഷേപകരെല്ലാം ഇപ്പോള്‍ വലിയ ആശങ്കയോടെയാണ് ഇന്ത്യന്‍ ഓഹരി വിപണി കേന്ദ്രങ്ങളെ സമീപിച്ചിരിക്കുന്നത്.  സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രധാനപ്പെട്ട ട്രെഡിങ് പ്ലേസായ ബിഎസ്ഇയിലും, എന്‍എസ്ഇയിലും അത് പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്,  അതേസമയം ചില നിക്ഷേപകര്‍ ഇപ്പോള്‍ ബജറ്റില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുമുണ്ട്. ഓഹരി കൈമാറ്റ നികുതി (എസ്ടിടി), ദീര്‍ഘകാല ആസ്തി ലാഭ നികുതി, വിതരണ നികുതി എന്നിവയില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ട് ഓഹരി വിപണിക്ക് പ്രതീക്ഷ നല്‍കിയേക്കുമെന്നാണ് സൂചന.  

സര്‍ക്കാര്‍ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള പ്രധാന നടപടികള്‍ സ്വീകരിക്കുമെന്നും,  സാധാരാണക്കാരുടെ നികുതിയില്‍ ഇളവുകള്‍ വരുത്തുമെന്ന പ്രതീക്ഷയും ഇത്തവണത്തെ ബജറ്റിലുണ്ട്. മാത്രമല്ല അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നേക്കുമെന്നാണ് വിലയിരുത്തല്‍.   

എന്നാല്‍  ധന കമ്മി 3.3 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ ഒരുപക്ഷേ സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ ലക്ഷ്യമിട്ടേക്കാം,  3.6 ശതമാനം മുതല്‍ 3.8 ശതമാനം വരെയുള്ള കമ്മി കൈകാര്യം ചെയ്യാന്‍ വിപണി സന്നദ്ധമാണെന്നാണ് വിലയിരുത്തല്‍. ഇത് അല്‍പ്പം കൂടി ചെയ്യുമെന്നും അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍.  എന്നാല്‍ രാജ്യത്തെ മോശം ധനസ്ഥിതിയില്‍ നിന്ന് കരകയറാന്‍  സര്‍ക്കാര്‍ ഏത് വിധത്തിലാകും നടപടികള്‍ സ്വീകരിക്കുകയെന്നത് വ്യക്തമല്ല. രാജ്യത്തെ വായ്പാ ശേഷിയിലുണ്ടായ തളര്‍ച്ചയും, രൂപയുടെ മൂല്യത്തിലുള്ള ഇടിവും വിപണിയെ ഒരുപക്ഷേ നടപ്പുവര്‍ഷം അലട്ടിയേക്കാം.  

പ്രധാനമായും ട്രേഡ് ഡെഫിസിറ്റി അഥവാ വ്യാപാര കമ്മി വര്‍ധിച്ചുവരുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇറക്കുമതി കൂടുകയും, കയറ്റുമതി കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യം കുറയുന്നതിന് കാരണമാവുകയും അത് വിപണി കേന്ദ്രങ്ങളില്‍ മറ്റ് തരത്തില്‍ അലട്ടുകയും ചെയ്യുന്നുണ്ട്.  മാത്രമല്ല, കൊറോണ വൈറസിന്റെ ആഘാതം മൂലം ആഗോള ഉപഭോഗ മേഖലയും, ബിസിനസ് മേഖലയുമെല്ലാം തളര്‍ച്ചയുടെ വക്കിലാണിപ്പോള്‍.  ഇത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 

Author

Related Articles