News

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബിയുടെ ഷാംപൂ വില്‍പ്പന നിര്‍ത്തി വെക്കാന്‍ ഉത്തരവ്

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍ക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. എല്ലാ ഷോപ്പുകളിലേയും ജെ ആന്റ് ജെ യുടെ സ്‌റ്റോക്കുകള്‍ നീക്കം ചെയ്യാനും ഉത്തരവിട്ടു. രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോള്‍ ഓഫീസറുടെ സാമ്പിള്‍ പരിശോധനയുടെ കണ്ടെത്തലിലാണ് പെട്ടെത്തുള്ള നിര്‍ത്തി വെക്കല്‍. 

റെഗുലേറ്ററി ലെന്‍സ് പ്രകാരം രാജസ്ഥാനില്‍ ശേഖരിച്ച ജെ ആന്റ് ജെ ബേബി ഷാംപൂ സാമ്പിളുകളില്‍ കാന്‍സറിനു കാരണമായേക്കാവുന്ന 'ദോഷകരമായ ചേരുവകള്‍' ഉള്ള സാന്നിധ്യം കാണിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്‍സിപിസിആര്‍ ഓര്‍ഡര്‍ അനുസരിച്ച് ഉല്‍പ്പന്നത്തിന്റെ വില്‍പനക്ക് കൂടുതല്‍ നിരോധനം ഏര്‍പ്പെടുത്തും. 

സര്‍ക്കാര്‍ വിശകലനത്തിന്റെ ഇടക്കാല ഫലത്തെ ഞങ്ങള്‍ അംഗീകരിച്ചില്ലെന്നും സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലെ പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ നിഗമനങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുമെന്നും ജെ ആന്റ് ജെ വക്താവ് പറഞ്ഞു. ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ രാജസ്ഥാനിനോട് ജെ ആന്റ് ജെ ബേബി ടാല്‍ക്കം പൗഡറിന്റെ ടെസ്റ്റ് റിപ്പോര്‍ട്ട് അയച്ചു കൊടുക്കാനായി കുട്ടികളുടെ അവകാശ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 

 

Author

Related Articles