ഐക്യരാഷ്ട്ര സഭ സാമ്പത്തിക പ്രതിസന്ധിയില്‍; 230 മില്യണ്‍ ഡോളറിന്റെ കമ്മിയെന്ന് റിപ്പോര്‍ട്ട്; ഒക്ടോബര്‍ കഴിഞ്ഞാല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങും
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഐക്യരാഷ്ട്ര സഭയ്ക്ക് ഏകദേശം 230 മില്യണ്‍ ഡോളറിന്റെ കമ്മിയുള്ളതായി റിപ്പോര്‍ട്ട്. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ് വ്യക്തമാക്കി. 230 മില്യണ്‍ ഡോളറിന്റെ കമ്മിയാണ് നിലവില്‍ ഐകര്യഷ്ട്ര സഭയ്ക്കുള്ളതെന്നാണ് കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നത്. ഒക്ടാബറോടെ കൈവശമുള്ള പണം കൂടി തീരുമെന്നും യുഎന്‍ സെക്രട്ടേറിയേറ്റിലെ 37000ത്തോളം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം അറിയിച്ചു.
ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും അര്‍ഹതപ്പെട്ട ശമ്പളമടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് കത്തില്‍ പറയുന്നു.2019 ലെ ബജറ്റിന്റെ 70 ശതമാനം മാത്രമാണ് അംഗരാജ്യങ്ങള്‍ പണമായി നല്‍കിയിട്ടുള്ളത്. ഇതേതുടര്‍ന്ന് 230കോടി ഡോളറിന്റെ കുറവാണ് ഈ സെപ്റ്റംബറോടെ യുഎന്നിന് നേരിടേണ്ടി വന്നത്. പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ധനശേഖരം ഉപയോഗിക്കേണ്ടിവരുമെന്നും ഗുട്ടെറസ് പറയുന്നു.
ഇതിന് പുറമെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി സമ്മേളനങ്ങള്‍, യോഗങ്ങള്‍, സേവനങ്ങള്‍ എന്നിവ നീട്ടിവെക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യാനും യുഎന്നിന് പദ്ധതിയുണ്ട്. മാത്രമല്ല അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്രകള്‍ പരമാവധി കുറയ്ക്കാന്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അംഗരാജ്യങ്ങള്‍ യുഎന്നിന് നല്‍കേണ്ട വിഹിതം വര്‍ധിപ്പിക്കണമെന്ന് ഗുത്തെറസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗരാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. അംഗരാഷ്ട്രങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഗുത്തെറസ് പറഞ്ഞു. 2018-2019 ലെ യുഎന്നിന്റെ പ്രവര്‍ത്തന ബജറ്റ് 5.4 ബില്യണ്‍ ഡോളറിനടുത്താണ്. ഇതില്‍ അമേരിക്കയാണ് 22 ശതമാനം സംഭാവന നല്‍കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍