News

സുഭാഷ് ചന്ദ്ര സീ എന്റര്‍ടെയ്ന്‍മെന്റില്‍ നിന്ന് പടിയിറങ്ങുന്നു; സുഭാഷ് ചന്ദ്ര.യ്ക്ക് പകരം ഇനി ആര്

ന്യൂഡല്‍ഹി: വായ്പാ ബാധ്യത അധികരിച്ചതിനെ തുടര്‍ന്ന് സീഎന്റര്‍ടെയ്ന്‍മെന്റില്‍ നിന്ന് ഇപ്പോള്‍ പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാജ്യത്തെ ഏറ്റവും വിലയ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളിലൊന്നായ  സീ എന്റര്‍ടെയ്ന്‍മെന്റിന്റെ ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര രാജിവെച്ചതായി റിപ്പോര്‍ട്ട്. അതേസമയം ഡയറക്ടര്‍ ബോര്‍ഡില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം തുടരും. അദ്ദേഹത്തിന്റെ മകന്‍ പുനിത് ഗോയങ്ക സീ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായയും തുടര്‍ന്നേക്കും. 

കമ്പനിയില്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 15 ശതമാനത്തോളം ഓഹരികള്‍ വിറ്റഴിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ സീ എന്റര്‍ടെയ്ന്‍മെന്റില്‍ സുഭാഷ് ചന്ദ്രയുടെ ഓഹരി പങ്കാളിത്തം അഞ്ച് ശകതമാനമായി ചുരുങ്ങുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിലെ ഏറ്റവും വലിയ ഓഹരിയുടമയായ യുഎസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് ഇന്‍വെസ്‌കോ ഓപ്പണ്‍ഹൈമറിന് 18.74 ശതമാനം ഓഹരിയുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. 

 സുഭാഷ് ചന്ദ്രയുടെ ഓഹരി പങ്കാളിത്തം കുറഞ്ഞതാണ് രാജിക്ക് പിന്നിലുള്ള പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.  മാത്രമല്ല നിഹാരിക വോറ (ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍) ഉള്‍പ്പെടെ സുനില്‍ ശര്‍മ (ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍) സുബോദ് കുമാര്‍ (സുഭാഷ് ചന്ദ്ര എസ്സല്‍ ഗ്രൂപ്പിന്റെ നോമിനി) എന്നിവരടക്കം മൂന്ന് ബോര്‍ഡ് അംഗങ്ങള്‍ കൂടി രാജിവച്ചുവെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സീ എന്റര്‍ടെയ്ന്‍മെന്റിന്റെ ചെയര്‍മാന്‍ സ്ഥാനം ഇനി ആരാകും ഏറ്റെടുക്കുക എന്ന ആശയകുഴപ്പവും കമ്പനിക്കകത്ത് രൂപപ്പെട്ടിട്ടുണ്ട്.

Author

Related Articles