News

പഞ്ചസാര ഉത്പ്പാദനത്തില്‍ വന്‍ ഇടിവ്; കരിമ്പിന്റെ അഭാവം വിവിധ മില്ലുകളിലെ ഉത്പ്പാദനം നിര്‍ത്തിവെക്കുന്നതിന് കാരണമായി; ' ഇന്ത്യന്‍ സുഗര്‍ മില്‍സ് അസോസിയേഷന്‍' പറയുന്നത് ഇങ്ങനെ

ന്യഡല്‍ഹി:  രാജ്യത്തെ പഞ്ചസാര ഉത്പ്പാദനത്തില്‍  വലിയ തോതില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 23 ശതമാനത്തോളം ഇടിവാണ് പഞ്ചസാര ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. Indian Sugar Mills Association (ISMA) അസോസിയേഷനാണ് പുതിയ കണക്കുകള്‍  പുറത്തുവന്നിട്ടുള്ളത്.  ഫിബ്രുവരി 15 വരെയുള്ള കണക്കുകള്‍ പ്രകാരം  രാജ്യം  ആകെ 170 ലക്ഷം ടണ്‍ (LT) പഞ്ചാസരയാണ് ആകെ ഉത്പ്പാദിപ്പിച്ചത്. എന്നാല്‍  മുന്‍വര്‍ഷം ഇതേകാലയവില്‍  220 ലക്ഷം ടണ്‍ പഞ്ചസാരയാണ് ആകെ ഉത്പ്പാദിപ്പിച്ചത്.  മാന്ദ്യവും, ആഗോള തലത്തില്‍  രൂപപ്പെട്ട ചില പ്രതിസന്ധികളുമാണ് രാജ്യത്തെ പഞ്ചസാര ഉത്പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം.  

നിലവില്‍  രാജ്യത്തെ ഉത്പ്പാദന കേന്ദ്രങ്ങളില്‍  കരിമ്പിന്റെ കുറവ് മൂലം രാജ്യത്തെ ഉത്പ്പാദന കേന്ദ്ഹങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്.  രാജ്യത്തെ  426 പഞ്ചസാരം  ഉത്പ്പാദന കേന്ദ്രങ്ങളില്‍ 23 മില്ലുകളിലെ ഉത്പ്പാദനം നിലവില്‍ നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞവര്‍ഷം രാജ്യത്തെ പഞ്ചസാര  ഉത്പ്പാദന കേന്ദ്രങ്ങള്‍  502 ആയിരുന്നു. ആകെ 19 പഞ്ചസാര ഉത്പ്പാദന കേന്ദ്രങ്ങളായിരുന്ന കരിമ്പിന്റെ ലഭ്യത കുറവ് മൂലം കഴിഞ്ഞവര്‍ഷം നിര്‍ത്തിവെച്ചത്.  മാത്രമല്ല, ആഗോള പഞ്ചസാര വിപണിയില്‍  20 മുതല്‍ 25 ശതമാനം വരെ വില വര്‍ധിച്ചത് മൂലം പഞ്ചാസര കയറ്റുമതിയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ഇത് മൂലം ആഗോള  പഞ്ചസാരയുടെ ഉത്പ്പാദനത്തില്‍ എട്ട് മില്യണ്‍ ടണ്‍ മുതല്‍  ഒമ്പത് മില്യണ്‍ ടണ്‍ വരെ പഞ്ചസാരയുടെ ഉത്പ്പാദനത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  

നിലവില്‍  ഉത്തര്‍പ്രദേശിലെ 119 മില്ലുകളില്‍  ആകെ 66.34 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഉത്പ്പാദിപ്പിച്ചത്. മുന്‍വര്‍ഷം 117 മില്ലുകളില്‍  63.93 ലക്ഷം ടണ്‍ ആയിരുന്നു പഞ്ചസാര ഉത്പ്പാദിപ്പിച്ചിരുന്നത്.  അതേസമയം മഹാരാഷ്ട്രയിലെ പഞ്ചസാര ഉത്പ്പാദനത്തിലും ഇടിവുണ്ടായി.  മഹാരാഷ്ട്രയിലെ പഞ്ചസാര ഉത്പ്പദനം  82.98 ലക്ഷം ടണ്ണില്‍ നിന്ന്  43.38 ലക്ഷം ടണ്ണായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 143 മില്ലുകളില്‍ ഉത്പ്പാദനം ഉണ്ടായിരുന്നത് 50 മില്ലുകളിലേക്ക് ഒതുങ്ങുകയും ചെയ്തു.  കര്‍ണാടകയിലെ പഞ്ചസാര ഉത്പ്പാദനത്തിലും ഇടിവ് രേഖപ്പെടുത്തിയെന്നാണ് പറയുന്നത്.  കര്‍ണാടകയിലെ പഞ്ചസാര ഉത്പ്പാദനം  30.8 ലക്ഷം ടണ്ണായി ചുരുങ്ങുകയും ചെയ്തു. മുന്‍വര്‍ഷം ഇത 38.74 ലക്ഷം ടണ്ണായിരുന്നു ഉത്പ്പാദനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്.

Author

Related Articles