News

സണ്‍ഫാര്‍മസ്യൂട്ടിക്കലിന്റെ അറ്റാദായത്തില്‍ 52.63 ശതമാനം കുറവ്; ചെലവ് 15 ശതമാനം വര്‍ധിച്ചു

മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ സണ്‍ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ അറ്റാദായം 635.88 കോടി രൂപയിലെത്തി ലാഭത്തില്‍ 52.63 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,342.50 കോടി രൂപയായിരുന്നു. 976 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കുന്നതായിട്ടായിരുന്നു ഇടി നൗവിന്റെ വേട്ടേടുപ്പില്‍ പറഞ്ഞിരുന്നത്. 

മൊത്തം ചെലവിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 14.35 ശതമാനം ഉയരുകയാണ് ചെയ്തത്.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,904.23 കോടി രൂപയായിരുന്ന സ്ഥാനത്ത്  ഈ വര്‍ഷം 6,751.21 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

7,163.92 കോടി രൂപയാണ് വരുമാനം. ഇക്വിറ്റി ഓഹരികള്‍ക്ക് 2.75 രൂപ വീതം ലാഭവിഹിതം നല്‍കാന്‍ ഡ്രഗ് ഫേം ശുപാര്‍ശ ചെയ്തു. അവലോകന കാലയളവില്‍ മൊത്തവരുമാനം 39.57 ശതമാനം കുറഞ്ഞ് 1,017 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,683 കോടി രൂപയായിരുന്നു. സെന്‍സെക്‌സ് 66.44 പോയന്റ് നഷ്ടത്തില്‍ 39,749.43 എന്ന നിലയിലേക്കുയര്‍ന്നു.

 

Author

Related Articles