News

45 ശതമാനം വരെ വിലക്കുറവില്‍ സപ്ലൈകോയുടെ ഗൃഹോപകരണ വില്‍പ്പന തുടങ്ങുന്നു

തെരഞ്ഞെടുക്കപ്പെട്ട പത്ത് വിപണന ശാലകളിലൂടെ വിലക്കയറ്റത്തിനെതിരെ സപ്ലൈകോ രംഗത്ത് ഇറങ്ങുന്നു. 40 മുതല്‍ 45 ശതമാനം വരം വിലക്കുറവിലാണ് സപ്ലൈകോ ഇനി  വില്‍പ്പന നടത്തുന്നത്. സംസ്ഥാനത്തെ ഗൃഹോപകരണ വിപണിയിലെ വിലക്കയറ്റത്തിനെതിരെയാണ് ഇങ്ങനെയൊരു നീക്കം.

പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് വിപണനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത.് എല്ലാ രീതിയിലുമുള്ള ഗൃഹോപകരണ സാധനങ്ങളും സപ്ലൈകോയില്‍ ലഭ്യമാകും. പ്രമുഖ ബ്രാന്റുകളുടെ കൂടുതല്‍ ഗൃഹോപകരണ ഉത്പന്നങ്ങള്‍ അനുയോജ്യമായ മറ്റ് വിപണനശാലകള്‍ കൂടിയും വിപണനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. 

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പത്ത് വില്‍പ്പനശാലകളിലൂടെയാണ് ഗൃഹോപകരണ വില്‍പ്പന. കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം തുടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും കൊട്ടാരക്കര, പുത്തമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൃശ്ശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് സപ്ലൈകോ ഗൃഹോപകരണ വില്‍പ്പന നടത്തുന്നത്. 

 

Author

Related Articles