News

സപ്ലൈകോയുടെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംവിധാനം കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്നു; ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം: കൊച്ചി നഗരത്തില്‍ സപ്ലൈകോ നടപ്പാക്കിയ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംവിധാനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഓഗസ്റ്റ് മുതല്‍ കേരളത്തിലെ എല്ലായിടത്തും സേവനം എത്തിക്കാനാണ് സപ്ലൈകോയുടെ തീരുമാനം.

കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന സപ്ലൈകോ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആപ്പുകള്‍ വഴി ഇതിനായി ഓര്‍ഡര്‍ നല്‍കാം. സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മിച്ച ആപ്പുകളും നിലവിലുളള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി സപ്ലൈകോ ഉപയോഗിക്കും. സാധനങ്ങള്‍ എത്തിക്കുന്നതിന് ചെറിയ നിരക്കില്‍ ഫീസ് ഉണ്ടാകും. 

പ്രവാസികള്‍ക്ക് സപ്ലൈകോ സ്റ്റോര്‍ ആരംഭിക്കാന്‍ അവസരം നല്‍കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുത്തു. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് മുതല്‍ ബ്രാന്‍ഡ് ലിഫ്റ്റിങ് ഫീസായി 2,000 രൂപ ഈടാക്കും. പ്രവാസികള്‍ക്ക് സപ്ലൈകോ സ്റ്റോര്‍ ആരംഭിക്കാന്‍ അവസരം നല്‍കും.  ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയല്‍ സിസ്റ്റത്തിലേക്കു മാറുന്നതിന് 1.9 കോടി രൂപ ചെലവഴിക്കും. യോഗത്തില്‍, സിഎംഡി ഡോ. ബി. അശോക് അധ്യക്ഷത വഹിച്ചു.

Author

Related Articles