നോര്‍ക്ക സഹകരണത്തോടെ പ്രവാസികള്‍ക്ക് കൈത്താങ്ങുമായി സപ്ലൈകോ
ജീവിത മാര്‍ഗം നഷ്ടപ്പെട്ട് വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവരെ സഹായിക്കാന്‍ നോര്‍ക്ക സഹകരണത്തോടെ സപ്ലൈകോയുടെ നീക്കം. പ്രവാസികള്‍ക്ക് സ്റ്റോറുകള്‍ ഒരുക്കാന്‍ സപ്ലൈകോ അവസരം നല്‍കും. ഫ്രാഞ്ചൈസി രീതിയിലാകും നടത്തിപ്പ്. നിലവില്‍ സപ്ലൈകോ-മാവേലി സ്റ്റോറുകള്‍ വഴി നല്കുന്ന സാധനങ്ങള്‍ പ്രവാസി സ്റ്റോറുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
താല്പര്യമുളളവര്ക്ക് വാണിജ്യബാങ്കുകള്‍ വഴി നോര്‍ക്ക കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായിരിക്കണം. നിലവിലുളള സപ്ലൈകോ സ്റ്റോറുകളുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ പ്രവാസി സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ല.
ഒരു സ്റ്റോറിന്റെ രണ്ട് കിലോ മീറ്റര്‍ പരിധിയില്‍ മറ്റൊരു സ്റ്റോര്‍ അനുവദിക്കില്ല. സപ്ലൈകോ വില്പനശാലകളിലെ നിരക്കിലാണ് ഇവിടെയും ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തേണ്ടത്. 15 ദിവസത്തിനുളളില്‍ പണം നല്‍കണമെന്ന വ്യവസ്ഥയിലാണ് സപ്ലൈകോ സാധനങ്ങള്‍ നല്‍കുക. മൂന്നു വര്‍ഷമെങ്കിലും സ്ഥാപനം നടത്തണമെന്നും സപ്ലൈകോ വ്യവസ്ഥയില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍