മാരുതി സുസുക്കി ഗുജറാത്ത് പ്ലാന്റില്‍ ഉത്പാദനം പുനരാരംഭിച്ചു
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഗുജറാത്ത് പ്ലാന്റില്‍ ഉത്പാദനം പുനരാരംഭിച്ചു. കോവിഡ് -19 ന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കമ്പനി പ്ലാന്റിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നത്.
സര്‍ക്കാര്‍ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ച് കമ്പനിയുടെ നിരീക്ഷണത്തില്‍ 2020 മെയ് 25 മുതല്‍ വാഹനങ്ങളുടെ ഉത്പാദനം പുനരാരംഭിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനെ (എംഎസ്ഐഎല്‍) സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംജി) അറിയിച്ചു. കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുളളത്. കരാര്‍ അടിസ്ഥാനത്തിലാണ് മാരുതി സുസുക്കിക്കായി സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡ് കാറുകള്‍ നിര്‍മ്മിക്കുന്നത്.
ജീവിതവും ഉപജീവനവും സന്തുലിതമാക്കുന്നതിന് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ക്രമേണ പുനരാരംഭിക്കാന്‍ അനുവദിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഗുജറാത്ത് പ്ലാന്റ് വീണ്ടും തുറക്കുന്നത്. നേരത്തെ മാരുതി സുസുക്കി മെയ് 12 ന് മനേസര്‍ പ്ലാന്റിലും ഗുരുഗ്രാം പ്ലാന്റിലും ഉല്പാദനം പുനരാരംഭിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍