വെരിറ്റാസിന്റെ 75 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സ്വാന് എനര്‍ജി
പെട്രോകെമിക്കല്‍സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ വെരിറ്റാസിന്റെ 75 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സ്വാന് എനര്‍ജി. 260.35 കോടി രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള സ്വാന് എനര്‍ജി വെരിറ്റാസിന്റെ 55 ശതമാനം ഓഹരികള്‍ 172.52 കോടി രൂപയ്ക്ക് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് 26 ശതമാനം ഓഹരികള്‍ 87.83 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് എസ്ഇഎല്‍ റെഗുലേറ്ററി അപ്ഡേറ്റില്‍ പറഞ്ഞു.
ഓള്-ക്യാഷ് ഡീലിന്റെ ഭാഗമായി, വെരിറ്റാസ് ലിമിറ്റഡ് നിലവിലുള്ള പ്രൊമോട്ടര്‍മാരില്‍ നിന്നും പ്രൊമോട്ടര്‍ ഗ്രൂപ്പില്‍ നിന്നും 1,47,45,720 ഇക്വിറ്റി ഷെയറുകള്‍ (55 ശതമാനം) ഒരു ഓഹരിക്ക് 117 രൂപ എന്ന തോതിലാണ് സ്വാന് എനര്‍ജി വാങ്ങിയത്. ബാക്കി 26 ശതമാം ഓഹരികള്‍ 126 രൂപ എന്ന തോതില്‍ വാങ്ങുമെന്നും കമ്പനി അറിയിച്ചു.
അന്താരാഷ്ട്ര വ്യാപാരത്തിലും വിതരണത്തിലും, ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്സ്, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് വെരിറ്റാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വെരിറ്റാസ് (ഇന്ത്യ). സ്വാന് എനര്‍ജി മൂന്ന് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ടെക്സ്റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം. ഇതിന് കീഴില്‍ നാല് അനുബന്ധ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് അനുബന്ധ സ്ഥാപനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ മറ്റ് രണ്ടെണ്ണം ഗുജറാത്തില്‍ എല്‍എന്‍ജി തുറമുഖ പദ്ധതിയുടെ നിര്‍മാണത്തിലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍