ഇ-കൊമേഴ്സ് രംഗത്ത് സാന്നിധ്യം ഉറപ്പിക്കാന്‍ സ്വിഗ്ഗി; 700 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
പ്രമുഖ കമ്പനികള്‍ മത്സരിക്കുന്ന ഇ-കൊമേഴ്സ് രംഗത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിനായി സ്വിഗ്ഗി. തങ്ങളുടെ ഗ്രോസറി ഡെലിവറി വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടില്‍ 700 മില്യണ്‍ ഡോളര്‍ (ഏകദേശം 5250 കോടി രൂപ) നിക്ഷേപിക്കുകയാണ് ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി. രാജ്യത്തെ 18 നഗരങ്ങളില്‍ നിന്നായി 10 ലക്ഷം ഓര്‍ഡറുകള്‍ ഓരോ ആഴ്ചയിലും ഇന്‍സ്റ്റാമാര്‍ട്ടിന് ലഭിക്കുന്നുണ്ടെന്ന് സ്വിഗ്ഗി അറിയിച്ചു.
ജനുവരി 2020 ഓടെ ഓര്‍ഡര്‍ ചെയ്ത് 15 മിനുട്ടിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ പ്രാപ്തമായ രീതിയില്‍ വിതരണ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നാണ് കമ്പനി പറയുന്നത്. പഴം, പച്ചക്കറി, മുട്ട, പാചകത്തിനാവശ്യമായ മറ്റു വസ്തുക്കള്‍, ബീവറേജസ്, ഇന്‍സ്റ്റന്റ് ഫുഡ്, പേഴ്സണല്‍ & ബേബി കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഹോം ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇന്‍സ്റ്റാമാര്‍ട്ട് ലഭ്യമാക്കുന്നത്.
നിലവില്‍ കൊച്ചി, അഹമ്മദാബാദ്, ബാംഗളൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ചാ്ണ്ഡീഗഡ്, ദല്‍ഹി, ഗുരുഗ്രാം, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍ക്കൊത്ത, ലക്നോ, ലുധിയാന, മുംബൈ, നോയ്ഡ, പൂനെ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളില്‍ രാവിലെ ഏഴ് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണി വരെ സേവനം ലഭ്യമാക്കുന്നുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ സ്വിഗ്ഗി, സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് 2, പ്രോസസ് വെഞ്ചേഴ്സ് എന്നിവയില്‍ നിന്നായി ഏകദേശം 9375 കോടിരൂപ ഫണ്ട് നേടിയിരുന്നു. 5.5 ശതകോടി ഡോളറാണ് നിലവില്‍ സ്വിഗ്ഗിയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്.
വിപണിയിലെ പ്രധാന എതിരാളി സൊമാറ്റോ അടുത്തിടെ ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ ഗ്രോഫേഴ്സില്‍ 10 ശതമാനം ഓഹരി നേടിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍