സിന്‍ഡിക്കേറ്റ് ബാങ്ക് കരകയറുന്നു; മോശം വായ്പകള്‍ കുറഞ്ഞതോടെ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന; ബാങ്കിന്റെ അറ്റാദായം 435 കോടി രൂപയായി; നിഷ്ക്രിയ ആസ്തികളും കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രധനപ്പെട്ട ബാങ്കുകളിലൊന്നാണ് സിന്‍ഡിക്കേറ്റ് ബാങ്ക്. സിന്‍ഡിക്കേറ്റിന്റെ ബാങ്കിന്റെ അറ്റാദായം ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ അറ്റാദായം 434.82 കോടി രൂപയായി രേഖപ്പെടുത്തി. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ രേഖപ്പെടു്ത്തിയത് 107.99 കോടി രൂപയായിരുന്നു. മോശം വായ്പകള്‍ കുറഞ്ഞതോടെയാണ് ബാ്ങ്കിന്റെ അറ്റാദായം നടപ്പുവര്‍ഷത്തെ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്.
അതേസമയം ബാങ്കിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടായി. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ വരുമാനം 6,316.57 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 6,077.62 കോടി രൂപയായിരുന്നു.
എന്നാല്‍ നടപ്പുവര്‍ഷത്തെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയിലും കുറവുണ്ടായിട്ടുണ്ടുണ്ട്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി (non-performing assets, NPA) ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 11.33 ശതമാനമായി ചുരുങ്ങി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയില്‍ രേഖപ്പെടുത്തിയത് 12.54 ശതമാനമായിരുന്നു. നിഷ്ക്രിയ ആസ്തി 26,184.66 കോടി രൂപയില്‍ നിന്ന് 25,330.10 കോടി രൂപയായി ചുരുങ്ങി.
നിലവില്‍ ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തിയിലും കുറവുണ്ടായിട്ടുണ്ട്. ബാങ്കിന്റെ അറ്റനിഷ്ക്രിയ ആസ്തി മൂന്നാം പാദത്തില്‍ 5.94 ശതമാനമായി ചുരുങ്ങി. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ അറ്റനിഷ്ക്രിയ ആസ്തിയില്‍ രേഖപ്പെടുത്തിയത് 6.75 ശതനമായിരുന്നു. അതായത് 2019 ല്‍ 12,514.32 കോടി രൂപയും, മുന്‍വര്‍ഷം 13,211.17 കോടി രൂപയുമായിരുന്നു രേഖപ്പെടുത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍