News

താജ് ഹോട്ടല്‍ ഗ്രൂപ്പ് ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നുവെന്ന് സൂചന; പുതിയ സ്വത്തുകള്‍ സ്വന്തമാക്കുന്നത് ഒഴിവാക്കുകയാണെന്നും റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയിലെ ഹോട്ടല്‍ ബിസിനസ് ശൃംഘലയിലെ മുന്‍ നിരക്കാരായ താജ് ഗ്രൂപ്പ് ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നുവെന്ന് സൂചന. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള താജ് ഹോട്ടല്‍ പുതിയ സ്വത്തുകള്‍ സ്വന്തമാക്കുന്നത് ഒഴിവാക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഉപഭോക്തക്കളുടെ ചെലവ് കുറയ്ക്കാനുള്ള താജ് ഗ്രൂപ്പിന്റെ നീക്കത്തിന് പിന്നാലെ ഇവര്‍ക്ക് കടം വര്‍ധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

രാജ്യത്തെ മെട്രോ ഇതര നഗരങ്ങളില്‍ ബജറ്റ് സ്‌റ്റേകള്‍ ആരംഭിക്കാനും എന്നിട്ട് ഇവ പാട്ടത്തിന് നല്‍കാനും പദ്ധതിയുണ്ടെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ചഡ്വാള്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ തന്നെ സമ്പദ് വളര്‍ച്ചയില്‍ ഏറ്റവുമധിം പങ്കു വഹിച്ച സ്ഥാപനങ്ങളിലൊന്നാണ് താജ് ഗ്രൂപ്പ്. നിലവില്‍ രാജ്യത്തിന്റെ പലഭാഗത്തായി 151 ഹോട്ടലുകളാണ് താജ് ഗ്രൂപ്പിനുള്ളത്.

Author

Related Articles