കോവിഡ് വാക്സിനെടുത്തവര്‍ക്ക് കൂടുതല്‍ പലിശ; പദ്ധതിയുമായി യൂക്കോ ബാങ്ക്
കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു ഡോസെങ്കിലും പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ക്ക് സ്ഥിര നിക്ഷേപത്തിന് 0.30 ശതമാനം അധിക പലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. 999 ദിസവക്കാലയളവിലെ നിക്ഷേപത്തിനാണിത് ബാധകം.
സെന്‍ട്രല്‍ ബാങ്കിന്റെ പദ്ധതി പ്രകാരം വാക്സിനെടുത്ത നിക്ഷേപകര്‍ക്ക് കാല്‍ശതമാനം പലിശയാണ് അധികം നല്‍കുക. ഇമ്യൂണ്‍ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം-എന്നപേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 1,111 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി. പുതിയ നിക്ഷേപങ്ങള്‍ക്കാണ് അധിക പലിശ ബാങ്കുകള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ പദ്ധതിയുമായി രംഗത്തുവന്നേക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍