News

ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ എന്റെ പണം ഉപയോഗിക്കൂ എന്ന പരിഹാസ ചോദ്യവുമായി വിജയ് മല്യ രംഗത്ത്

ജെറ്റ് എയര്‍വേസിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ എന്റെ പണം ഉപയോഗിക്കാമെന്ന് വായ്പ എടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വിജയ് മല്യ പരിഹാസത്തോടെ പറഞ്ഞു. ഞാന്‍ തരാമെന്ന് പറഞ്ഞ 4000 കോടി രൂപയോളം തുക ജെറ്റ് എയര്‍വേസിന് നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ചോദ്യവുമായാണ് വിജയ് മല്യ പരിഹാസ രൂപത്തില്‍ രംഗത്തെത്തിയത്. 

വായ്പകള്‍ തീര്‍പ്പാക്കാനായി വിജയ് മല്യ 4000 കോടി രൂപയോളം കര്‍ണാടക ഹൈക്കോടതിയല്‍ കെട്ടിവെക്കാമെന്ന് പറഞ്ഞിരുന്നു. വിജയ് മല്യ വിവിധ ബാങ്കുകള്‍ക്കായി 9000 കോടി രൂപയോളമാണ് ആകെ നല്‍കാനുള്ളത്. ഏകദേശം 7000 കോടി രൂപയോളം കടബാധ്യത ജെറ്റ് എയര്‍വേസിന് നിലവില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് പരിഹാസ രൂപത്തില്‍ ചോദ്യമുയര്‍ത്തി വിജയ് മല്യ രംഗത്തെത്തിയത്.

 

Author

Related Articles