തെന്നിന്ത്യന്‍ വിപണിയെ കീഴടക്കാന്‍ തനിഷ്ക്ക് ജ്വല്ലറി ബ്രാന്‍ഡ് അംബസഡറായി നയന്‍താര
ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്ക്കിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി തെന്നിന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളായ നയന്‍താരയെ പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യന്‍ വിപണി ലക്ഷ്യമിട്ട് കൊണ്ടാണ് ബ്രാന്‍ഡ് അംബാസിഡറായി നയന്‍താരയെ തന്നെ നിയമിച്ചത്. ജനപ്രിയ തെന്നിന്ത്യന്‍ നടി എല്ലാ പ്രമോഷനുകളും കാമ്പെയിനുകളും പ്രദര്‍ശിപ്പിക്കുന്നതിന് പുറമെ ബ്രാന്‍ഡിന്റെ നന്മയെക്കുറിച്ചും ഔട്ട്ഡോര്‍ പരിപാടികള്‍ക്കും പരസ്യങ്ങള്‍ക്കുമെല്ലാം പങ്കെടുക്കും.
അക്ഷയ തൃതീയ മുതല്‍ വന്‍ പരസ്യപ്രചാരണത്തിനാണ് തനിഷ്ക് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. പുതിയ ബ്രാന്‍ഡ് അംബാസഡറായി നയന്‍താരയെ നിയമിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതോടെ തെന്നിന്ത്യന്‍ വിപണിയില്‍ ഞങ്ങള്‍ പുതിയ യാത്ര തുടങ്ങുകയാണെന്നും മാര്‍ക്കറ്റിങ് വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് ദീപിക തിവാരി പറഞ്ഞു.
തനിഷ്ക്കിന്റെ ഒരു പ്രധാന വിപണിയാണ് സൗത്ത് ഇന്ത്യ. പുതിയ സ്റ്റോറുകള്‍ തുടങ്ങാനുള്ള ശക്തമായ പദ്ധതികളും ദക്ഷിണേന്ത്യന്‍ വിപണികള്‍ക്കായുള്ള പുതിയ ശേഖരങ്ങളുമെല്ലാം തനിഷ്ക്കിന്റെ പദ്ധതിയിലുണ്ട്. തെന്നിന്ത്യയിലെ പ്രശസ്തരായ ഒരു സിനിമാതാരം എന്ന നിലയില്‍ നയന്‍താര ഈ ബ്രാന്‍ഡിന് അനുയോജ്യമാണ്.
തനിഷ്ക് ഒരു ഐക്കണ്‍ ബ്രാന്‍ഡാണ്, അതിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് നയന്‍താര പറഞ്ഞു. അവരുടെ ആകര്‍ഷണീയ ജ്വല്ലറികളും മനോഹരമായി രൂപകല്‍പ്പന ചെയ്ത ആഭരണങ്ങളും എന്നെ വളരെ ആകര്‍ഷിച്ചു. തനിഷ്ക് തെക്കന്‍ കമ്പോളത്തില്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കുന്ന പുതിയ ശേഖരത്തെക്കുറിച്ച് ഞാന്‍ വളരെ ആവേശത്തോടെയാണ് കാണുന്നതെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍