News

ബിഗ് ബാസ്‌കറ്റില്‍ 63.4 ശതമാനം ഓഹരി വാങ്ങാന്‍ പദ്ധതിയിട്ട് ടാറ്റ സണ്‍സ്

ന്യൂഡല്‍ഹി: രാജ്യത്തെ ഭീമന്‍ ബിസിനസ് ഗ്രൂപ്പായ ടാറ്റ സണ്‍സ് വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. അലിബാബ ഗ്രൂപ്പിന്റെ പച്ചക്കറി വില്‍പ്പന ഇ-കൊമേഴ്‌സ് സ്ഥാപനമായ ബിഗ് ബാസ്‌കറ്റില്‍ 63.4 ശതമാനം ഓഹരി വാങ്ങാനാണ് നീക്കം. ഇതിനായി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരിക്കുകയാണ് ടാറ്റ സണ്‍സ്.

ഇതോടെ ആമസോണ്‍, റിലയന്‍സ്, ഫ്‌ലിപ്കാര്‍ട് തുടങ്ങിയ കമ്പനികളുമായി നേരിട്ട് കൊമ്പുകോര്‍ക്കാനാണ് ടാറ്റ സണ്‍സ് ഒരുങ്ങുന്നത്. ടാറ്റ സണ്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റല്‍ ലിമിറ്റഡാണ് ബിഗ് ബാസ്‌കറ്റില്‍ നിക്ഷേപം നടത്തുന്നത്.

കൊവിഡ് 19 മഹാമാരി ഇന്ത്യയടക്കം ലോകത്തെമ്പാടും പടര്‍ന്നുപിടിച്ച സാഹചര്യമാണ് പുതിയ ബിസിനസ് നീക്കത്തിലേക്ക് ടാറ്റ സണ്‍സിനെ എത്തിച്ചത്. ഇതോടെ ലോകത്തെമ്പാടും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് വന്‍ ആവശ്യക്കാരുണ്ടായി. റിലയന്‍സിന്റെ ജിയോ മാര്‍ട്ടിലേക്ക് വലിയ നിക്ഷേപങ്ങള്‍ വന്നതും ടാറ്റ സണ്‍സിന്റെ തിരക്കിട്ട ആലോചനകള്‍ക്ക് കാരണമായിരുന്നു.

Author

Related Articles